‘ബാക്ക് ടു സ്കൂൾ’; വിദ്യാർഥികൾക്ക് ഷാർജ വിമാനത്താവളത്തിൽ സ്വീകരണം
text_fieldsഷാർജ വിമാനത്താവളത്തിലെത്തിയ സ്കൂൾ കുട്ടികൾക്ക് നൽകിയ സ്വീകരണം
ഷാർജ: വേനലവധി കഴിഞ്ഞ് തിരികെaയെത്തുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണമൊരുക്കി അധികൃതർ. ‘ബാക്ക് ടു സ്കൂൾ’ കാമ്പയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ആഗസ്റ്റ് 21 മുതൽ 24 വരെ നീളുന്ന കാമ്പയിനിലൂടെ വിദേശത്തു നിന്നുമെത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും സമഗ്രവും സന്തോഷകരവുമായ യാത്രാനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യം.
മനോഹരമായ പെയിന്റുകളുടെ വിതരണം ഉൾപ്പെടെ വ്യത്യസ്ത പരിപാടികളും ഇതിനായി വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. പുതിയ അധ്യയന വർഷത്തെ പുണരാൻ കുട്ടികൾക്ക് പോസിറ്റിവായ ഊർജം പകരുകയും മികച്ച അന്തരീക്ഷം ഒരുക്കുകയും ചെയ്യാൻ ഇത്തരം പരിപാടികൾ സഹായകരമായതായി അധികൃതർ അറിയിച്ചു. ആഗസ്റ്റ് 25നാണ് യു.എ.ഇയിൽ സ്കൂൾ തുറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

