Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവോ​ട്ടാ​വേ​ശ​ത്തി​ൽ...

വോ​ട്ടാ​വേ​ശ​ത്തി​ൽ നി​റ​ഞ്ഞ് ബാ​ച്​​ല​ർ മു​റി​ക​ൾ

text_fields
bookmark_border
വോ​ട്ടാ​വേ​ശ​ത്തി​ൽ നി​റ​ഞ്ഞ് ബാ​ച്​​ല​ർ മു​റി​ക​ൾ
cancel
camera_alt

ഷാ​ര്‍ജ അ​ല്‍ ന​ഹ്ദ​യി​ലെ ബാ​ച്​​ല​ർ മു​റി​യി​ലെ രാ​ഷ്​​ട്രീ​യ ച​ര്‍ച്ചാ​വേ​ള

ഷാ​ര്‍ജ: പ​ര​സ്യ പ്ര​ച​ര​ണം അ​വ​സാ​നി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ല്‍ക്കെ ആ​വേ​ശ​ക്കൊ​ടു​മു​ടി​യി​ലാ​ണ് നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​രം​ഗം. ക​ഴി​ഞ്ഞ ഇ​ല​ക്​​ഷ​നി​ല്‍ നൈ​സാ​യി ജ​യി​ച്ചു​ക​യ​റി​യ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ക്കു​റി പൊ​രി​ഞ്ഞ പോ​രാ​ട്ട​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​രോ വോ​ട്ടി​നും വി​ല​യു​ള്ള കാ​ലം. ഈ ​കാ​ല​ത്തോ​ട് പു​റം​തി​രി​ഞ്ഞി​രി​ക്കാ​ന്‍ പ്ര​വാ​സ ലോ​ക​ത്തി​നാ​വി​ല്ല. പ​ട്ടി​ക​യി​ല്‍ വോ​ട്ടി​െ​ല്ല​ങ്കി​ലും പാ​ര്‍ട്ടി​ക​ളോ​ടു​ള്ള കൂ​റ് ക​ന​ലാ​യി ചി​ല​രു​ടെ നെ​ഞ്ചി​ല്‍ പ​ട​രു​മ്പോ​ള്‍, ഇ​തു​വ​രെ പ്ര​വാ​സി വോ​ട്ട് സ​ഫ​ല​മാ​ക്കാ​ത്ത​വ​രോ​ടു​ള്ള ഒ​ടു​ങ്ങാ​ത്ത ദേ​ഷ്യ​മാ​ണ് മ​റ്റു​ചി​ല​രു​ടെ ത​ല​യി​ല്‍ ഇ​ര​മ്പു​ന്ന​ത്.

ഷാ​ര്‍ജ അ​ല്‍ ന​ഹ്ദ​യി​ലെ കോ​ള​ജ് സി​ഗ്ന​ലി​ന് സ​മീ​പ​ത്തു​ള്ള ഈ ​ബാ​ച്ച്ല​ർ​മു​റി​യു​ടെ ചു​വ​രു​ക​ളി​ല്‍ നോ​ക്കി​യാ​ല്‍ മാ​ത്രം മ​തി, പ്ര​വാ​സ ലോ​ക​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ട​റി​യാ​ന്‍. പാ​ര്‍ട്ടി ചി​ഹ്ന​ങ്ങ​ളും കൊ​ടി​ക​ളും ചു​വ​രി​ല്‍ സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ട് നാ​ളു​ക​ളാ​യി. വി​ശാ​ല​മാ​യ ഹാ​ളി​ല്‍ പ​ത്ത്​ പേ​ര്‍ ഒ​ത്തു​കൂ​ടി​യാ​ൽ ച​ര്‍ച്ച ചി​റ​പൊ​ട്ടി​യൊ​ഴു​കും. കോ​വി​ഡ് കാ​ല​ത്ത് പ്ര​വാ​സി​ക​ളോ​ട് ചെ​യ്ത ചി​റ്റ​മ്മ ന​യ​ങ്ങ​ളും കി​റ്റു​ക​ളും, ത​ല​ങ്ങും വി​ല​ങ്ങും ന​ട​പ്പി​ലാ​ക്കി​യ പു​രോ​ഗ​തി​ക​ളും പാ​ളി​ച്ച​ക​ളും ഇ​നി​യും ചി​റ​ക് മു​ള​ക്കാ​ത്ത എ​യ​ര്‍ കേ​ര​ള​യും ഡോ​ള​റി​ലെ സ്വ​പ്ന​ങ്ങ​ളും പാ​ലാ​രി​വ​ട്ടം പാ​ലം പോ​ലെ പൊ​ളി​ഞ്ഞു​വീ​ണ പ്ര​വാ​സ കി​നാ​ക്ക​ളും ച​ര്‍ച്ച​ക​ളി​ല്‍നി​ന്ന് ചി​റ​ക​ടി​ച്ച് പ​റ​ക്കും.

മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​ണ് താ​മ​സ​ക്കാ​രി​ല്‍ അ​ധി​കം. സ​മീ​പ ജി​ല്ല​ക്കാ​ര്‍ പേ​രി​നു​മാ​ത്രം. കൂ​ട്ട​ത്തി​ല്‍ വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ലെ ബ​ഷീ​റി​െൻറ മാ​താ​വ് വ​ര്‍ഷ​ങ്ങ​ളാ​യി വാ​ര്‍ഡ് മെം​ബ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ പ​ദ​വി​ക​ള്‍ വ​ഹി​ക്കു​ന്ന ആ​ളാ​ണ്. സ​ലൂ​ണി​ലെ ജോ​ലി ക​ഴി​ഞ്ഞാ​ല്‍ കെ.​എം.​സി.​സി​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി പോ​കു​ന്ന ബ​ഷീ​റി​ന് ഇ​ക്കു​റി വ​മ്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന കാ​ര്യ​ത്തി​ൽ ഒ​ട്ടു​മേ​യി​ല്ല സം​ശ​യം. എ​ന്നാ​ല്‍, ഈ ​വാ​ദം അം​ഗീ​ക​രി​ക്കാ​തെ ത​ള്ളി​ക്ക​ള​യു​ക​യാ​ണ് സ​ഖാ​ക്ക​ളാ​യ നൗ​ഫ​ലും നി​സാ​മും ഹം​സ​യും ജു​നൈ​ദും. തു​ട​ര്‍ഭ​ര​ണം ഉ​റ​പ്പാ​ണെ​ന്ന് ഇ​വ​ര്‍ ത​റ​പ്പി​ച്ച് പ​റ​യു​മ്പോ​ള്‍, അ​ത് കു​റു​പ്പി​െൻറ ഉ​റ​പ്പാ​ണെ​ന്നും ഉ​ഡാ​യി​പ്പാ​ണ് എ​ല്‍.​ഡി.​എ​ഫെ​ന്നു​മാ​ണ് വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി​ക്കാ​ര​നും തൃ​ശൂ​ര്‍ ജി​ല്ല​ക്കാ​ര​നു​മാ​യ ജി​യാ​സി​െൻറ വാ​ദം.

പ്ര​വാ​സി​ക​ളോ​ട് പി​ണ​റാ​യി സ​ര്‍ക്കാ​ര്‍ ചെ​യ്ത നെ​റി​കേ​ടു​ക​ള്‍ ഇ​തി​ന് തെ​ളി​വാ​യി ജി​യാ​സ് നി​ര​ത്തു​മ്പോ​ള്‍, നി​പ​യും പ്ര​ള​യ​വും കോ​വി​ഡും അ​തി​ജീ​വി​ച്ച സ​ര്‍ക്കാ​റി​െൻറ പോ​രി​ശ​ക​ള്‍ ഇ​ട​ത​ന്മാ​ര്‍ പാ​ടു​ന്നു. എ​ന്നാ​ല്‍, ഈ ​പോ​രി​ശ അ​വി​ടെ നി​ല്‍ക്ക​ട്ടെ​യെ​ന്നും കോ​വി​ഡ് കാ​ല​ത്ത് പ്ര​വാ​സി​ക​ള്‍ക്ക് ത​ണ​ലാ​യ​ത് കെ.​എം.​സി.​സി​ക്കാ​രാ​ണെ​ന്നും അ​വ​രു​ടെ ത​ണ​ലി​ല്‍ ആ​യി​ര​ങ്ങ​ളാ​ണ് കോ​വി​ഡ് കാ​ല​ത്ത് നാ​ട​ണ​ഞ്ഞ​തെ​ന്നു​മാ​ണ് സ​ജീ​വ മു​സ്​​ലിം ലീ​ഗ് പ്ര​വ​ര്‍ത്ത​ക​രാ​യ അ​ബ്ബാ​സി​നും ഹാ​രി​സി​നും പ​റ​യാ​നു​ള്ള​ത്. എ​ങ്കി​ലും പ്ര​വാ​സി​ക​ള്‍ക്ക് വോ​ട്ട് നി​ഷേ​ധി​ച്ച കാ​ര്യ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന് ഇ​വ​രെ​ല്ലാം രാ​ഷ്​​ട്രീ​യം മ​റ​ന്ന് ഒ​റ്റ​ക്കെ​ട്ടാ​കും.

സ​ര്‍ക്കാ​ര്‍ സ്കൂ​ളു​ക​ള്‍ ഹൈ​ടെ​ക് ആ​ക്കി​യ ക​ഥ​ക​ള്‍ ഇ​ട​തു​ഭാ​ഗ​ത്ത് നി​ന്നു​യ​രു​മ്പോ​ള്‍, വ​യ​നാ​ട് സു​ല്‍ത്താ​ന്‍ ബ​ത്തേ​രി സാ​ര്‍വ​ജ​ന ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ്​ വി​ദ്യാ​ര്‍ഥി​നി ഷ​ഹ്​​​ല ഷെ​റി​ന്‍ ക്ലാ​സ് മു​റി​യി​ല്‍ പാ​മ്പു​ക​ടി​യേ​റ്റു​മ​രി​ച്ച സം​ഭ​വം വ​ല​തു​ഭാ​ഗം പ​രി​ച​യാ​ക്കു​ന്നു. വോ​ട്ടു​ള്ള​വ​ര്‍ ഈ ​കൂ​ട്ട​ത്തി​ലു​ണ്ട്, നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള സാ​ധ്യ​ത​യും ച​ര്‍ച്ച​ക്ക് വി​ഷ​യ​മാ​ണ്.

ഇ​വി​ട​ത്തെ ബാ​ൽ​ക്ക​ണി​യി​ല്‍നി​ന്ന് താ​ഴേ​ക്ക് നോ​ക്കി​യാ​ല്‍ നി​ര്‍മാ​ണ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​കേ​ന്ദ്രം വ്യ​ക്ത​മാ​യി കാ​ണാം. പാ​തി ഉ​റ​ക്ക​ത്തി​ല്‍ നി​ന്നു​ണ​ര്‍ന്ന് ജോ​ലി സ്ഥ​ല​ത്തേ​ക്കു​ള്ള ബ​സി​ല്‍ ക​യ​റി​യാ​ല്‍ ഇ​വ​രു​ടെ ക​ണ്ണി​ല്‍ ഉ​റ​ക്ക​മെ​ത്തും. തി​രി​ച്ചു​ള്ള യാ​ത്ര​യി​ലും ഉ​റ​ക്കം ത​ന്നെ കൂ​ട്ട്. മു​റി​യി​ല്‍ തി​രി​ച്ചെ​ത്തി​യാ​ല്‍ ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​നും തു​ണി​യ​ല​ക്കാ​നും നേ​രം തി​ക​യി​ല്ല. മാ​റി മാ​റി വ​രു​ന്ന സ​ര്‍ക്കാ​റു​ക​ള്‍ പ്ര​വാ​സി​ക​ള്‍ എ​ന്ന മേ​ല്‍വി​ലാ​സം ചാ​ര്‍ത്തി ഇ​ത്ത​ര​ക്കാ​രെ പ​ല ആ​നു​കൂ​ല്യ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന പ്ര​വ​ണ​ത​യോ​ട് ഈ ​മു​റി ഒ​രേ​സ്വ​ര​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bachelor rooms filled with voters
Next Story