Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘മദീന വില്ല’യിലെ...

‘മദീന വില്ല’യിലെ പ്രവചനങ്ങളും പ്രതീക്ഷകളും

text_fields
bookmark_border
‘മദീന വില്ല’യിലെ പ്രവചനങ്ങളും പ്രതീക്ഷകളും
cancel

അബൂദബി: അബൂദബി അൽ വത്​ബ ഇന്ത്യൻ സ്കൂളിന്​ സമീപം, മദീന ഹൈപ്പർമാർക്കറ്റി​​െൻറ വിവിധ ബ്രാഞ്ചുകളിലെ സൂപ്പർവൈസർമ ാരും ഓഫിസ് സ്​റ്റാഫും താമസിക്കുന്ന ‘മദീന വില്ല’യിലെ ചർച്ചകളും സംവാദങ്ങളും രാഷ്​ട്രീയമയം. മണ്ഡല രാഷ്​ട്രീയം മ ുതൽ ദേശീയ രാഷ്​ട്രീയം വരെയും തിരിച്ചുമുള്ള അവലോകനങ്ങൾ. പ്രവചനങ്ങളും പ്രതീക്ഷകളും നിറച്ചു​െവച്ചുള്ള അഭിപ്ര ായ പ്രകടനങ്ങൾ. പല മണ്ഡലക്കാരും പല രാഷ്​ട്രീയ വീക്ഷണക്കാരും. ഇതിനെല്ലാമപ്പുറത്ത് രാജ്യം മതേതര സ്വഭാവം വീണ്ടെട ുക്കണമെന്ന് എല്ലാവർക്കും ഏകാഭിപ്രായം. രാഹുൽ ഗാന്ധിയുടെ സ്​ഥാനാർഥി പ്രഖ്യാപനം മുതൽ ആവേശത്തിലാണ് വയനാട്​ നിരവ ിൽ പുഴ കോറോം സ്വദേശി മിർഷാദ്. അമിത്​ ഷായും യോഗി ആദിത്യനാഥും ഉൾപ്പെടെയുള്ള വിഭാഗീയതയുടെ സൃഷ്​ടിപ്പുകാർ ആയിരം തവണ പാകിസ്​താൻ എന്നു വിളിച്ചാലും വയനാടി​​െൻറ മതേതര ബോധം തകർക്കാനാവില്ലെന്ന് മിർഷാദ് പറയുന്നു.


രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം ലക്ഷം കവിയും. ദേശീയ ശ്രദ്ധയാകർഷിച്ച മണ്ഡലത്തി​ൽ സമഗ്രമായ വികസനം നടപ്പാക്കാനും കാർഷിക പ്രതിസന്ധി, രാത്രികാല യാത്രാനിരോധനം എന്നിവ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും രാഹുൽ ഗാന്ധിയുടെ വിജയത്തോടെ സാധ്യമാകുമെമെന്ന പ്രതീക്ഷയും മിർഷാദ്​ പുലർത്തുന്നു.
പൊന്നാനി മണ്ഡലക്കാരനും ഇടതുപക്ഷ സഹയാത്രികനുമായ ഗഫൂർ കണക്കശ്ശേരിക്ക്​ പി.വി. അൻവർ ജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കഴിഞ്ഞ തവണ എസ്.ഡി.പി.ഐക്കും പി.ഡി.പിക്കും സ്ഥാനാർഥികൾ ഇല്ലാതിരുന്നിട്ടും ഇ.ടി. മുഹമ്മദ് ബഷീറി​​െൻറ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതും മുമ്പ്​ ഇ.കെ. ഇമ്പിച്ചിവാവ ജയിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2004ൽ മഞ്ചേരിയിലുണ്ടായ അട്ടിമറി വിജയം ഇത്തവണ പൊന്നാനിയിൽ ആവർത്തിക്കുമെന്ന് ഗഫൂർ പറയുന്നു. കേരളത്തിൽ പൊന്നാനിയടക്കമുള്ള 15 മണ്ഡലങ്ങൾ ഇടതുപക്ഷം പിടിക്കുമെന്നാണ്​ ഗഫൂറി​​െൻറ പ്രവചനം.


സമ്പദ്ഘടനയിൽ പ്രവാസികൾക്കുള്ള സ്ഥാനമെന്തെന്ന് പ്രബല മുന്നണികൾ ആഴത്തിൽ പഠനവിധേയമാക്കണമെന്ന് തലശ്ശേരി പെരിങ്ങത്തൂർ സ്വദേശി ആഷിഫി​​െൻറ അഭിപ്രായം. പല കാലങ്ങളിലായി പ്രവാസ ലോകത്ത് ചേക്കേറിയവരെല്ലാം തിരിച്ചുപോകേണ്ടവരാണെന്നും അവരെ ഉൾക്കൊള്ളാൻ പാകത്തിൽ നമ്മുടെ രാജ്യം വളരണമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിൽ വിദ്യ ആർജിക്കാനും തൊഴിലെടുത്ത് ജീവിക്കാനുമുള്ള സാഹചര്യം പര്യാപ്തമല്ലാത്തതിനാലാണ് അവിദഗ്ധ തൊഴിലാളികൾ എന്നൊരു വിഭാഗം തന്നെ പിറവിയെടുത്തതെന്ന് മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ജസീം അഭിപ്രായപ്പെടുന്നു. കാലകാലങ്ങളിൽ രാജ്യം ഭരിച്ച സർക്കാറുകൾക്ക്​ ഇതിൽ പങ്കുണ്ട്. പ്രവാസികളെ കുറിച്ചുള്ള പഴഞ്ചൻ കാഴ്ചപ്പാടുകൾ മാറ്റിയെഴുതേണ്ട സമയമായെന്നും ഇതിനുള്ള പോരാട്ടങ്ങൾ പ്രവാസികളുടെ ഇടയിൽ നിന്നു തന്നെയാണ് രൂപപ്പെട്ട്​ വരേണ്ടതെന്നുമാണ് അദ്ദേഹത്തി​​െൻറ പക്ഷം.


കേരള സംസ്ഥാനത്തും ദേശീയാടിസ്​ഥാനത്തിലും ശക്തമായ ഇടതുപക്ഷ സാന്നിധ്യം അനിവാര്യമാണെന്ന അഭിപ്രായക്കാരനാണ്​ കടവത്തൂർ സ്വദേശി ആസിഫ് അബൂബക്കർ​. ഉറച്ച മതേതര ബദലിന് കുറഞ്ഞ സീറ്റിലെങ്കിലും ഇടതുപക്ഷ സാന്നിധ്യമുണ്ടാവേണ്ടതുണ്ട്. വടകര മണ്ഡലത്തിൽ പി. ജയരാജ​​െൻറ വിജയം സുനിശ്ചിതമാണെന്ന പ്രവചനവും ആസിഫ് നടത്തി. വടകര മണ്ഡലത്തിലെ നാദാപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മാർക്​സിസ്​റ്റ്​ പാർട്ടി അര നൂറ്റാണ്ട്​ കാലം കൊണ്ട്​ കാലാപഭൂമിയാക്കി മാറ്റിയെന്ന് നാദാപുരം മുടവന്തേരി സ്വദേശി സജീർ ചന്ത്രോത്ത്​ പറയുന്നു. പ്രവാസികൾ തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് അവരുടെ വീടും സ്വത്തും സംരക്ഷിക്കപ്പെടണം. ഇടതുപക്ഷം ജയിച്ചാൽ നാദാപുരത്ത് വീണ്ടും അശാന്തിയുടെ ദിനങ്ങൾ തിരിച്ചെത്തുമെന്നും വടകരയിൽ കെ. മുരളീധരൻ വിജയിക്കേണ്ടത് അനിവാര്യമാണെന്നും സജീർ ചൂണ്ടിക്കാട്ടുന്നു. ചർച്ചയുടെ പിരിമുറുക്കം കുറക്കാനായി ഐ.കെ.ടി. ഇസ്മായിലി​​െൻറ വക കടത്തനാടൻ വോട്ടു തമാശ വന്നു. പോളിങ്​ ബൂത്താണ് പശ്ചാത്തലം. പ്രായാധിക്യമുള്ള ഉമ്മുമ്മയായ കദീശുമ്മയെ ഓപ്പൺ വോട്ടു ചെയ്യിക്കാൻ കൊണ്ടുവന്നതാണ് പേരമകൻ. ബൂത്തിൽ ത​​െൻറ സമപ്രായക്കാരിയും അയൽവാസിയുമായ ചിരുതയമ്മയെ കണ്ട മാത്രയിൽ കദീശുമ്മയുടെ ലോഹ്യം. ഇത് കണ്ടപ്പോൾ പോളിങ്​ ഓഫിസർക്ക് സ്വാഭാവിക സംശയം. കാഴ്ചക്കുറവുള്ള കദീശുമ്മ എങ്ങനെയാണ് ചിരുതയമ്മയെ കാണുന്നത്? ഉടനെ വന്നു പേരമക​​െൻറ കമൻറ്​. ‘ചിഹ്നം ചിരുതയമ്മേൻറയത്ര വലുതാണെങ്കിൽ ഉമ്മാമ കാണും.’ ചർച്ചവട്ടത്തിൽ ചിരിപൊട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbachelor party
News Summary - bachelor party-uae-gulf news
Next Story