11കാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു
text_fieldsഅബൂദബി: 11കാരനായ പാക് ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വിധിച്ച വധശിക്ഷ അബൂദബി ക്രിമിനൽ അപ്പീൽ കോടതി ശരിവെച്ചു. കുട്ടിയുടെ ബന്ധുക്കള്‍ക്ക് പ്രതി രണ്ട് ലക്ഷം ദിർഹം നഷ്ടപരിഹാരം നല്‍കണമെന്ന അബൂദബി ക്രിമിനൽ കോടതിയുടെ വിധിയും അപ്പീൽ കോടതി നിലനിർത്തി.
പാകിസ്താൻകാരനായ ഡോ. മാജിദ് ജാൻജുവയുടെയും റഷ്യക്കാരിയായ താത്യാന ക്രൂസിനയുടെ മകനായ അസാൻ മാജിദ് ജാൻജുവ കൊല്ലപ്പെട്ട കേസിലാണ് ഡോ. മാജിദിെൻറ രണ്ടാം ഭാര്യയുടെ സഹോദരൻ പാകിസ്താനിയായ മുഹ്സിൻ ബിലാലിന് (34) വധശിക്ഷ വിധിച്ചത്. 2017 ജൂൺ ആദ്യത്തിലാണ് അസാൻ മാജിദിനെ കുടുംബം താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പർദ ധരിച്ചെത്തിയാണ് പ്രതി കുട്ടിയെ കെട്ടിടത്തിെൻറ മുകൾനിലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം വസ്ത്രത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്നിരുന്ന കയർ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കൊലപാതകത്തിന് ശേഷം കയർ സംഭവസ്ഥലത്തുതന്നെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു.
കുട്ടിയുടെ മൃതദേഹം കണ്ടെത്തി ഏതാനും ദിവസത്തിനകം മുഹ്സിൻ ബിലാലിനെ അബൂദബി പൊലീസ് പിടികൂടി. കുട്ടിയുടെ ഖബറടക്കത്തിൽ പെങ്കടുക്കാനും കുടുംബത്തെ ആശ്വസിപ്പിക്കാനും ഇയാൾ മുമ്പന്തിയിലുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന് രണ്ട് വർഷം മുമ്പാണ് അസാൻ മാജിദ് അബൂദബിയിലെത്തിയത്. അതുവെര മാതാവ് താത്യാന ക്രൂസിനക്കൊപ്പം മോസ്കോയിലായിരുന്നു താമസം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
