Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആദ്യ അന്താരാഷ്​ട്ര...

ആദ്യ അന്താരാഷ്​ട്ര ആയുഷ്​  കോൺഫറൻസ്​ ദുബൈയിൽ

text_fields
bookmark_border
ആദ്യ അന്താരാഷ്​ട്ര ആയുഷ്​  കോൺഫറൻസ്​ ദുബൈയിൽ
cancel
camera_alt??????? ?????? ???? ????????? ?????? ????????????? ??????????????? ??????? ??????? ????????? ????? ????, ??????? ???? ?????, ??.??. ?????? ?????????? ???????? ???????? ?????????????
ദുബൈ: ആയുഷ്​ (ആയുർവേദം,യോഗ, യുനാനി,സിദ്ധ, ഹോമിയോപതി) വൈദ്യശാഖകളുടെ പ്രഥമ അന്താരാഷ്​ട്ര സമ്മേളനം അടുത്ത മാസം 9 മുതൽ11 വരെ ദുബൈ വേൾഡ്​ ട്രേഡ്​ സ​െൻററിൽ നടക്കും. ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​,  വിഗ്യാൻ ഭാരതി, സയൻസ്​ ഇന്ത്യാ ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര ആയുഷ്​ മന്ത്രി ശ്രീപദ്​ നായിക്​ പ​െങ്കടുക്കുമെന്ന്​ ​ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ നവ്​ദീപ്​ സിങ്​ സുരി, കോൺസുൽ ജനറൽ വിപുൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജീവിതശൈലി രോഗങ്ങൾ തടയാൻ ആയുഷ്​ എന്നതാണ്​ സമ്മേളന പ്രമേയം. 20 രാജ്യങ്ങളിൽ നിന്ന്​ 1200 പ്രതിനിധികളെത്തും. ഡോ. ബി.എം. ഹെഡ്​ഗേ, ഡോ. ഡേവിഡ്​ ഫ്രൗളി, ഡോ. ഹോസ്​റ്റ്​ സുൻറക്​, ഡോ. മുസറഫ്​ അലി തുടങ്ങിയവർ പ്രഭാഷണം നടത്തും. വിവിധ മരുന്ന്​ ഉൽപാദകരും ചികിത്സകരും പ്രദർശനത്തിലും ബോധവത്​കരണത്തിലും പ​െങ്കടുക്കും. കോൺഫറൻസിൽ പ​​െങ്കടുക്കുന്ന മികച്ച ഉൽപാദന രീതി (ജി.എം.പി) യുള്ള സ്​ഥാപനങ്ങൾക്ക്​  രണ്ടു ലക്ഷം രൂപ വീതം കേന്ദ്ര ആയുഷ്​ മന്ത്രാലയം നൽകുമെന്ന്​ വിജ്​ഞാന ഭാരതി സെക്രട്ടറി ജനറൽ എ. ജയകുമാർ പറഞ്ഞു.  സംഘാടക സമിതി ചെയർമാൻ ഡോ. ബി.ആർ.ഷെട്ടി, സയൻസ്​ ഇന്ത്യ ഫോറം ഭാരവാഹികളായ ഡോ. ശ്യാം കുമാർ, നന്ദകുമാർ,മഹേഷ്​ നായർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsayush conference gulf news
News Summary - ayush conference uae gulf news
Next Story