Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാരാലിമ്പിക്​ യോഗ്യത...

പാരാലിമ്പിക്​ യോഗ്യത നേടുന്ന ആദ്യ ഇമാറാത്തിയായി ആയിഷ മുഹേരി

text_fields
bookmark_border
പാരാലിമ്പിക്​ യോഗ്യത നേടുന്ന ആദ്യ ഇമാറാത്തിയായി ആയിഷ മുഹേരി
cancel
camera_alt

ആയിഷ അൽ മുഹേരി 

ദുബൈ: ആഗസ്​റ്റിൽ ​ടോക്യോയിൽ ആരംഭിക്കുന്ന പാരാലിമ്പിക്​സിലേക്ക്​ യോഗ്യത നേടുന്ന ആദ്യ ഇമാറാത്തിയായി ഷൂട്ടിങ്​ താരം ആയിഷ അൽ മുഹേരി.

പെറുവിലെ ലിമയിൽ നടക്കുന്ന നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവരുടെ വേൾഡ്​ കപ്പ്​ ഷൂട്ടിങ്​ ചാമ്പ്യൻഷിപ്പിൽ റെക്കോഡിട്ടതോടെയാണ്​ ആയിഷ പാരാലിമ്പിക്​സ്​ യോഗ്യത നേടിയത്​. ദുബൈ ഷൂട്ടിങ്​ ക്ലബ്​ അംഗമാണ്​. പാരാലിമ്പിക്​സിന്​ 71 ദിവസം ബാക്കി നിൽക്കെയാണ്​ ആയിഷയുടെ ചരിത്രനേട്ടം. വനിത കായികതാരങ്ങൾക്ക്​ യു.എ.ഇ നൽകുന്ന പ്രാധാന്യത്തി​െൻറ തെളിവാണ്​ ആയിഷയുടെ നേട്ടം​.

യു.എ.ഇ ജനതക്കും ഇമാറാത്തി വനിതകൾക്കും ഈ നേട്ടം സമർപ്പിക്കുന്നുവെന്ന്​ ആയിഷ പറഞ്ഞു. വിജയത്തിന്​ അനുകൂലമായ അന്തരീക്ഷം സൃഷ്​ടിച്ചതിന്​ ദുബൈ ഷൂട്ടിങ്​ ക്ലബിന്​ നന്ദി അറിയിക്കുന്നു. 18 മാസം മാത്രം നീണ്ടുനിന്ന പരിശീലനത്തിലാണ്​ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.

ആയിഷയെ ദുബൈ സ്​പോർട്​സ്​ കൗൺസിൽ സെക്രട്ടറി ജനറൽ സഈദ്​ ഹരെബ്​ അഭിനന്ദിച്ചു. നേതൃത്വത്തി​െൻറ പിന്തുണയും നിശ്ചയദാർഢ്യ വിഭാഗക്കാരോടുള്ള കരുതലും അടിവരയിടുന്നതാണ്​ ആയിഷയുടെ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞകാലത്തിനുള്ളിൽ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനമാണ്​ ആയിഷ പുറത്തെടുത്തതെന്ന്​ ദുബൈ ക്ലബ്​ ചെയർമാൻ താനി ജുമ ബെറെഗാദ്​ പറഞ്ഞു.

ജപ്പാനിലെ ടോക്യോയിൽ ആഗസ്​റ്റ്​ 24 മുതൽ സെപ്​റ്റംബർ അഞ്ച്​ വരെയാണ്​ പാരാലിമ്പിക്​സ്​. കഴിഞ്ഞ വർഷം ആഗസ്​റ്റിൽ നടക്കേണ്ടതാണ്​.

എന്നാൽ, ഒളിമ്പിക്​സ്​ മാറ്റിവെച്ചതോടെ പാരാലിമ്പിക്​സും മാറ്റുകമായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ്​ പാരാലിമ്പിക്​സ്​ മാറ്റിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParalympicsAyesha Muheri
News Summary - Ayesha Muheri becomes first Emirati to qualify for Paralympics
Next Story