ശബ്ദത്തിലും വെളിച്ചത്തിലും നിർമിതമായ ‘അയ’ പാർക്ക്
text_fieldsബൈ പാർക്കുകളുടെ കൂടി നഗരമാണ്. എവിടേക്ക് തിരിഞ്ഞാലും ചെറുതും വലുതുമായ അതിശയങ്ങൾ നിറഞ്ഞ പാർക്കുകൾ കാണാം. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന, വിനോദത്തിനും ആഘോഷത്തിനും യോജിച്ച ഈ സ്ഥലങ്ങളിൽ ഓരോ ദിവസവും നൂറുക്കണക്കിന് സന്ദർശകരാണെത്തുന്നത്. എന്നാൽ ഈ പാർക്കുകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒന്നാണ് ശബ്ദത്തിലും വെളിച്ചത്തിലും നിർമിതമായ ‘അയ’ പാർക്ക്. ഊദ് മേത്തയിലെ വാഫി സിറ്റി മാളിൽ 3,700 സ്ക്വയർ മീറ്ററിൽ പണിത ഈ വിനോദ കേന്ദ്രം എല്ലാ സീസണിലും സന്ദർശകർക്ക് വ്യത്യസ്തമായ അനുഭൂതി പകരുന്നതാണ്.
ഇവിടെയെത്തുന്ന സന്ദർശകർക്ക് ‘സുന്ദരമായ പ്രപഞ്ച’ത്തെ പരിചയപ്പെടുത്താനും അനുഭവിക്കാനുള്ള അവസരമാണ് ഒരുക്കിയതെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഭാവിയുടെ നഗരമായ ദുബൈയിൽ ഭാവിയെ മുന്നിൽ കണ്ടുള്ള നിർമിതിയെന്ന നിലയിൽ കൂടിയാണിത് പരിചയപ്പെടുത്തുന്നത്. ലൈറ്റുകൾ, ശബ്ദം, കണ്ണാടികൾ എന്നിവ ചേർന്നതാണ് പാർക്ക്. മറ്റൊരു ലോകത്തെത്തിയ അനുഭവമാണ് ഇവിയെത്തുന്ന ഓരോരുത്തർക്കും ലഭിക്കുന്നത്. 12സോണുകളിലായാണ് പാർക്ക് സജ്ജീകരിച്ചിട്ടുള്ളത്. ഓരോ സോണിലുമുള്ള കാഴ്ചകൾ ആത്മീയവും അതിഭൗതികവുമായ ഒരു തരം ആനന്ദമാണ് പകരുന്നത്. കരയിലേക്ക് അടിച്ചുയരുന്ന തിരമാലകളുടെ സാന്നിധ്യമുള്ള തീരത്തും മഞ്ഞുകട്ടകൾ നിറഞ്ഞ പർവതത്തിന്റെ കൊടുമുടിയിലും ഏകാന്തമായി എത്തിപ്പെട്ട അനുഭവമുണ്ടാകും. സംഗീതവും നിറങ്ങളും ചേരുന്ന ചടുലമായ നൃത്തച്ചുവടുകളും കാണാനാവും. ജെല്ലി ഫിഷുകൾ നീന്തിത്തുടിക്കുന്ന സോണിൽ അതുല്യമായ അനുഭവം തന്നെയാണ് ഓരോരുത്തർക്കും ലഭിക്കുന്നത്. ഒരു സോണിൽ സന്ദർശകർ തറയിൽ കിടന്നുകൊണ്ട് സീലിങിൽ കാണിക്കുന്ന ഷോ വീക്ഷിക്കണം. ഇത് രാത്രിയിൽ ആകാശത്ത് എത്തിച്ചേർന്ന രൂപത്തിലെ വൈകാരികത സമ്മാനിക്കും. വിപരീത ദിശയിലെ വെള്ളച്ചാട്ടം അനുഭവിപ്പിക്കുന്ന ‘ദ ഫാൾസ്’ പാർക്കിലെ മറ്റൊരു സോണാണ്. ആഴത്തിലുsള്ള ചുഴിയിൽ അകപ്പെട്ടത് പോലെ സന്ദർശകർക്ക് തോന്നിപ്പിക്കുന്ന ‘ദ പൂൾ’ മറ്റൊരു ശ്രദ്ധിക്കപ്പെടുന്ന ഭാഗമാണ്. പ്രകാശപൂരിതമായ ഉദ്യാനം അനുഭവിപ്പിക്കുന്ന ‘ഫ്ലോറ’ സോൺ മറ്റൊരു മികവുറ്റ നിർമിതിയാണ്.
വേനലകാലത്തും സന്ദർശനത്തിന് തടസങ്ങളില്ലാത്ത പാർക്കുകളിൽ ഒന്നാണ് ‘അയ’. മുതിർന്നവർകൊപ്പം വരുന്ന കുട്ടികൾക്ക് സൗജന്യ പ്രവേശനം അധികൃതർ സമ്മർ സ്പെഷൽ ഓഫറായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഓൺലൈനിൽ ടിക്കറ്റ് നിരക്ക് 99ദിർഹമാണ്. എന്നാൽ ഗേറ്റിൽ ടിക്കറ്റിന് 124ദിർഹമാണ് നിരക്ക്. സെപ്റ്റംബർ 30വരെയാണ് കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കിയിട്ടുള്ളത്. എക്സ്പോ 2020ദുബൈ മേളയിൽ പല പവലിയനുകളിലും അനുഭവിച്ച അതിശയകരമായ അനുഭവത്തിന്റെ തുടർച്ചയായി ഈ കാലത്തിന് മുന്നേ നടക്കുന്ന ഈ പാർക്ക് അനുഭവപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

