Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒളിമ്പിക്​സ്​...

ഒളിമ്പിക്​സ്​ മെഡലുമായി അക്​സൽസണെത്തി, ദ​ുബൈക്ക്​ നന്ദി പറയാൻ

text_fields
bookmark_border
ഒളിമ്പിക്​സ്​ മെഡലുമായി അക്​സൽസണെത്തി, ദ​ുബൈക്ക്​ നന്ദി പറയാൻ
cancel
camera_alt

ഒളിമ്പിക്​സ്​ മെഡലി​െൻറ രൂപത്തിൽ തയാറാക്കിയ കേക്കിന്​ മുന്നിൽ അക്​സൽസൺ

ദുബൈ: ഒളിമ്പിക്​സ്​ ബാഡ്​മിൻറൺ ​സ്വർണമെഡൽ ജേതാവ്​ വിക്​ടർ അക്​സൽസൻ മെഡൽ നേട്ടം ആഘോഷിക്കാൻ ദുബൈയിൽ എത്തി.

ദുബൈയിൽ പരിശീലന സൗകര്യം ഒരുക്കിയതിന്​ നന്ദി പറയാൻ കൂടിയാണ്​ ഡെൻമാർക്ക്​ താരമായ അക്​സൽസൺ എത്തിയത്​. മെഡൽ കിട്ടിയപ്പോൾ തന്നെ ആഘോഷം ദു​ൈബയിൽ നടത്തുമെന്ന്​ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ദുബൈ സ്​പോർട്​സ്​ കോംപ്ലക്​സിൽ എത്തിയ അദ്ദേഹം ത​െൻറ പരിശീലനത്തിനൊപ്പം ജീവിതവും ദുബൈയിലേക്ക്​ മാറ്റാൻ ആലോചിക്കുന്നതായും വെളിപ്പെടുത്തി. ഒളിമ്പിക്​സ്​ മെഡലി​െൻറ രൂപത്തിലുള്ള കേക്ക്​ മുറിച്ചാണ്​ ആഘോഷിച്ചത്​.

ഒളിമ്പിക്​സ്​ മെഡൽ നേട്ടം ആഘോഷിക്കാനാണ്​ താൻ ഇവിടെയെത്തിയതെന്ന്​ അക്​സൽസൺ പറഞ്ഞു. എല്ലായ്​പോഴും പൂർണ പിന്തുണ നൽകുന്നവരാണ്​ ഇവിടെയുള്ളത്​. ഈ മെഡൽ നേട്ടത്തിന്​ ദുബൈ സ്​പോർട്​സ്​ കൗൺസിലിനും നാദൽ ഷെബ സ്​പോർട്​സ്​ കോംപ്ലക്​സിനും നന്ദി പറയുന്നു. പരിശീലനത്തിനൊപ്പം ജീവിതവും ആസ്വദിക്കാൻ പറ്റിയ സ്​ഥലമാണ്​ ദുബൈ. 2015ലാണ്​ ആദ്യമായി ഇവിടെ എത്തിയത്​.

അന്ന് ബി.ഡബ്ലിയു.എഫ്​ സൂപ്പർ സീരീസി​െൻറ​ ഫൈനലിൽ കയറി. 2016ലും 17ലും ഹംദാൻ സ്​പോർട്​സ്​ ക്ലബിൽ നടത്തിയ പരിശീലനത്തി​െൻറ ഫലമായാണ്​ സൂപ്പർ സീരിസ്​ കിരീടങ്ങൾ നേടിയത്​. അതിനാൽ ദുബൈ എനിക്ക്​ വളരെ പ്രിയപ്പെട്ടതാണ്​. എത്രത്തോളം പ്രഫഷനലാണ്​ ദുബൈ എന്നത്​ ആദ്യ വരവിൽ തന്നെ മനസ്സിലായി. അതിനാലാണ്​ വീണ്ടും വീണ്ടും എത്തിത്​. പരിശീലനത്തിൽ നൂറു ശതമാനവും ശ്രദ്ധകേന്ദ്രീകരിക്കാൻ ഇവിടെ കഴിയും. അതിനാൽ, കോർട്ടിന്​ പുറത്തുള്ള ജീവിതത്തി​െൻറ കൂടുതൽ സമയവും ദുബൈയിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

ദുബൈ സ്​പോർട്​സ്​ കൗൺസിൽ സെക്രട്ടറി ജനറൽ സഈദ്​ ഹരെബ്​, അസിസ്​റ്റൻറ്​ സെക്രട്ടറി ജനറൽ നാസർ അമൻ അൽ റഹ്​മ തുടങ്ങിയവർ ചേർന്ന്​ സ്വീകരിച്ചു.

1996ന്​ ശേഷം ആദ്യമായാണ്​ ഏഷ്യക്ക്​ പുറത്തുള്ള പുരുഷതാരം ഒളിമ്പിക്​സ്​ ബാഡ്​മിൻറണിൽ ജേതാവാകുന്നത്​. വിജയിച്ചയുടൻ ദുബൈ സ്​പോർട്​സ്​ കൗൺസിലിന്​ നന്ദി അറിയിച്ച്​ സന്ദേശം അയച്ചിരുന്നു. ആറ്​ വർഷമായി ദുബൈയിലാണ്​​ പരിശീലനം. ഒളിമ്പിക്​സിന്​ മുന്നോടിയായി നിരവധി ടീമുകളാണ്​ ദുബൈയിലെത്തി പരിശീലനം നടത്തിയത്​.

അടുത്തകാലത്ത്​ 50ഓളം ടീമുകൾ എത്തിയെന്നാണ്​ കണക്ക്​. പലരും മികച്ച പ്രകടനം നടത്തി. എമിറേറ്റ്​സുമായി കരാറൊപ്പിട്ട തദേജ്​ പൊഗാകറാണ്​ സൈക്ലിങ്ങിൽ ചാമ്പ്യനായത്​. യു.എ.ഇ വേൾഡ്​ ടൂറിലെയും ചാമ്പ്യനായിരുന്നു പൊഗാകർ. നീന്തൽ, പെൻറാത്തലൺ, സൈക്ലിങ്​, ടെന്നിസ്​, ഫുട്​ബാൾ, ബാഡ്​മിൻറൺ ടീമുകളെല്ലാം യു.എ.ഇയിൽ എത്തി പരിശീലനം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Olympic medalAxelson
News Summary - Axelson arrives with Olympic medal, thanks to Dubai
Next Story