മനുഷ്യക്കടത്ത് വിരുദ്ധ ദിനം; റാസല്‍ഖൈമയില്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണ ശിൽപശാല
text_fieldsറാസല്‍ഖൈമ: മനുഷ്യക്കടത്ത് വിരുദ്ധ ലോകദിനത്തോടനുബന്ധിച്ച് റാസല്‍ഖൈമ പൊലീസ് ജനറല്‍ കമാന്‍ഡും അമന്‍ വനിതാ-ശിശു സംരക്ഷണ കേന്ദ്രവും സംയുക്തമായി ടാക്സി ഡ്രൈവര്‍മാര്‍ക്കായി ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു.
മനുഷ്യാവകാശങ്ങളുടെ ഗുരുതര ലംഘനമായ മനുഷ്യക്കടത്തിന്‍റെ അപകടങ്ങളും അതിനെ പ്രതിരോധിക്കുന്നതില്‍ പൊതുസമൂഹത്തിന്‍റെ പങ്കും സംബന്ധിച്ച അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. ടാക്സി ഡ്രൈവര്‍മാര്‍ മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും സംശയാസ്പദമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും ചെയ്യേണ്ടതിന്‍റെറ പ്രാധാന്യം ശിൽപശാലയില്‍ വിശദീകരിച്ചു.
ഇതുവഴി ഇരകള്‍ക്ക് സമയബന്ധിതമായി സഹായം ലഭ്യമാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. മനുഷ്യക്കടത്ത് വിരുദ്ധ ലോകദിനം ഇരകളെ സംരക്ഷിക്കുന്നതിനുള്ള ദേശീയ-അന്തര്‍ദേശീയ നിയമങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തുകയും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കേണ്ടതിന്‍റെ സന്ദേശം നല്‍കുകയും ചെയ്യുന്നു. സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടവും മനുഷ്യന്‍റെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതുമാണ് യു.എ.ഇയുടെ സമീപനമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

