ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
text_fieldsഗുരുവിചാരധാര സംഘടിപ്പിച്ച ‘ജീവിത വഴിയിലെ തിരിച്ചറിവുകൾ’ എന്ന വിഷയത്തിൽ നടന്ന ബോധവത്കരണ സെമിനാർ
ഷാർജ: ഗുരുവിചാരധാരയുടെ നേതൃത്വത്തിൽ ഷാർജയിലെ ലുലു സെന്ററിൽ ‘ജീവിത വഴിയിലെ തിരിച്ചറിവുകൾ’ എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സെമിനാർ ഒരുക്കിയത്. തുറന്ന സൗഹൃദത്തിലൂടെയും സാമൂഹിക ബന്ധങ്ങളിലൂടെയും വ്യക്തികൾ അനുഭവിക്കുന്ന സ്വകാര്യ ദുഃഖങ്ങളുടെ ഭാരം കുറക്കാമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുരളീധര പണിക്കർ പറഞ്ഞു. പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. വൈ.എ. റഹീം, അഡ്വ. ശ്യാം പി. പ്രഭു, ബിനു മനോഹർ, ഇ.കെ. ദിനേശൻ, ജിബി ബേബി, അനൂപ് കീച്ചേരി, ഡയസ് ഇടിക്കുള, അഡ്വ. സന്തോഷ് നായർ, ഷാജി ശ്രീധരൻ, വന്ദന മോഹൻ തുടങ്ങിയവർ ചർച്ചകൾ നയിച്ചു. സന്ധ്യ രഘുകുമാർ ആമുഖ അവതരണം നടത്തി. ഡോ. സുരേഷ് കുമാർ, ഡോ. സിജി രവീന്ദ്രൻ എന്നിവർ ‘ജീവിത വഴിയിലെ തിരിച്ചറിവുകൾ’ എന്ന വിഷയത്തിൽ ആധികാരിക പഠന സംവാദം അവതരിപ്പിച്ചു. ഗുരു വിചാരധാര സെക്രട്ടറി ഒ.പി. വിശ്വംഭരൻ സ്വാഗതവും ട്രഷറർ പ്രഭാകരൻ പയ്യന്നൂർ കൃതജ്ഞതയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

