ലഹരിക്കെതിരെ ബോധവത്കരണം അനിവാര്യം -യഹ്യ തളങ്കര
text_fieldsലഹരിക്ക് എതിരെ ധാർമിക മുന്നേറ്റം എന്ന പ്രമേയത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി നടത്തിയ യാത്ര
ദുബൈ: ലഹരി ഉപഭോഗം സമൂഹത്തെ വെല്ലുവിളിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണെന്നും ഇതിനെതിരെ ധാർമിക മുന്നേറ്റം നടത്തേണ്ടത് അനിവാര്യമാണെന്നും ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. ലഹരിക്ക് എതിരെ ധാർമിക മുന്നേറ്റം എന്ന പ്രമേയത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി നടത്തിയ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെൽഫിറ്റ് മനാറിൽ ചേർന്ന സംഗമത്തിൽ ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ടി.ആർ. ഹനീഫ സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിലായി നടത്തിയ വ്യത്യസ്ത പരിപാടികളിൽ കെ.എം.സി.സി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റുമാരായ സലാം തട്ടാനിച്ചേരി, സി.എച്ച് നൂറുദ്ദിൻ, റഫീഖ് പി.പി പടന്ന എന്നിവർ ലഹരി വിരുദ്ധ സന്ദേശം കൈമാറി. പ്രമുഖ വിദ്യാഭ്യാസ ചിന്തകനും സാമൂഹിക പ്രവർത്തകനുമായ ഷംസു മാസ്റ്റർ മോഡറേറ്റർ ആയിരുന്നു.
ജില്ല സെക്രട്ടറിമാരായ ആസിഫ് ഹൊസങ്കടി, അഷ്റഫ് ബായാർ എന്നിവർ യാത്രകൾ ഏകോപിപ്പിച്ചു. ജില്ല ഭാരവാഹികളായ സലാം തട്ടാനിച്ചേരി, സി.എച്ച് നൂറുദ്ദീൻ, മൊയ്ദീൻ ബാവ, റഫീഖ് പടന്ന, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മൊഹ്സിൻ, പി.ഡി നൂറുദ്ദീൻ, സുബൈർ കുബണൂർ, സിദ്ദിഖ് ചൗക്കി, ബഷീർ പാറപ്പള്ളി, സുഹറാബി യഹ്യ, ഷഹീന ഖലീൽ, റിയാന സലാം, ഫൗസിയ ഹനീഫ്, ഫാത്തിമ സലാം, സുഹ്റ മൊഇദീനബ്ബ, ഫാത്തിമ റഫീഖ്, ഷാജിത ഫൈസൽ, റൈസാന നൂറുദ്ദീൻ, സഫാന അഷ്റഫ്, റുബീന സുബൈർ, സമീന ആസിഫ് തുടങ്ങിയവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ സുഹറാബി യഹ്യ വിതരണം ചെയ്തു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ട്രഷറർ ഡോ. ഇസ്മായിൽ നന്ദി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

