കമോൺ കേരള ‘ലിറ്റിൽ ആർട്ടിസ്റ്റ്’ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsജൂനിയർ വിഭാഗം: മിത്രൻ അമർനാഥ്, ഐദാൻ, ദിഷ സാത്വി സീനിയർ വിഭാഗം: ദുർഗ കൃഷ്ണ, ജൊഹാൻ ജോൺ ലിബിൻ, ഹന ഹമീദ്
ഷാർജ: ഗൾഫ് മാധ്യമം ‘കമോൺ കേരള’യിൽ മൂന്നു ദിവസങ്ങളിലായി നടന്ന ‘ലിറ്റിൽ ആർട്ടിസ്റ്റ്’ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സീനിയർ വിഭാഗത്തിൽ ചിത്രരചനയും ജൂനിയർ വിഭാഗത്തിൽ പെയിന്റിങ് മത്സരവുമാണ് നടത്തിയത്. ജൂനിയർ വിഭാഗത്തിൽ മിത്രൻ അമർനാഥ് (ജെംസ് ന്യൂ മിലേനിയം സ്കൂൾ ദുബൈ), ഐദാൻ (ഇന്ത്യൻ ഹൈസ്കൂൾ, അൽ ഗർഹൂദ്, ദുബൈ), ദിഷ സാത്വി (വുഡ്ലം പാർക്ക്, അജ്മാൻ) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാപനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ ദുർഗ കൃഷ്ണ (ജി.ഐ.എസ് അജ്മാൻ), ജൊഹാൻ ജോൺ ലിബിൻ (അബൂദബി ഇന്ത്യൻ സ്കൂൾ), ഹന ഹമീദ് (റേഡിയന്റ് ഇന്ത്യൻ സ്കൂൾ, ഷാർജ) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും പങ്കിട്ടു.
കമോൺ കേരളയുടെ സമാപന ദിവസമായ ഞായറാഴ്ച പ്രധാന വേദിയിൽ വെച്ചാണ് വിജയികളെ പ്രഖ്യാപിച്ചത്. തുടർന്ന് നടന്ന ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ഡോ. പ്രമോദ് മഹാജൻ (ഡയറക്ടർ പ്രിൻസിപ്പൽ, ഷാർജ ഇന്ത്യൻ സ്കൂൾ), ഹിറ്റ് എഫ്.എം ആർ.ജെ മിഥുൻ, പ്രമുഖ കീബോർഡ് ആർട്ടിസ്റ്റും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസി, നൗഫൽ പനോലൻ (മാനേജിങ് ഡയറക്ടർ ആൻഡ് ഡയറക്ടർ, ഒാപറേഷൻസ് ഓഫ് കോൺഫറൻസ് പ്രൈം) എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സീനിയർ വിഭാഗത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് യഥാക്രമം 3,000, 2000, 1000 ദിർഹമും ജൂനിയർ വിഭാഗത്തിൽ യഥാ ക്രമം 2000, 1500, 1000 ദിർഹമുമായിരുന്നു കാഷ് പ്രൈസ്. മെട്രോപൊളിറ്റൻ, സ്കിൽ ഹബ്, നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾ, ഫ്രൈഡേ ഫുഡ്സ് എന്നിവരായിരുന്നു പരിപാടിയുടെ സ്പോൺസർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

