എസ്.കെ. പൊറ്റെക്കാട്ട് പുരസ്കാരം സമ്മാനിച്ചു
text_fieldsഎസ്.കെ. പൊെറ്റക്കാട്ട് പുരസ്കാരം അക്ബര്‍ ആലിക്കര അടൂര്‍ ഗോപാലകൃഷ്ണനില്‍നിന്ന് സ്വീകരിക്കുന്നു
റാസല്‍ഖൈമ: എസ്.കെ. പൊറ്റെക്കാട്ട് കഥ വിഭാഗം പുരസ്കാരം റാസല്‍ഖൈമയില്‍ പ്രവാസിയായ അക്ബര്‍ ആലിക്കര തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനില്‍നിന്ന് ഏറ്റുവാങ്ങി. അക്ബറിന്റെ ‘ചിലയ്ക്കാത്ത പല്ലി’ കഥ സമാഹാരമാണ് 10,000 രൂപയും പ്രശംസപത്രവുമടങ്ങുന്ന അവാര്‍ഡിനര്‍ഹമായത്. സമഗ്ര സംഭാവനക്കുള്ള 25,000 രൂപയും പ്രശംസപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം (ഹൈന്ദവം) കെ.പി. രാമനുണ്ണിക്ക് അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിച്ചു. അഭിഷേക് പള്ളത്തേരി, ശിവദാസ് വാഴമുട്ടം, ഡോ. അനില്‍കുമാര്‍ എസ്.ഡി, ബി.എന്‍. റോയ്, വിശ്വകുമാര്‍, കൃഷ്ണ, ഉജ്ജ്വല, ഓസ്റ്റിന്‍ അജിത് എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ സ്വീകരിച്ചു.
ചടങ്ങില്‍ കവി പ്രഭാവര്‍മ അധ്യക്ഷത വഹിച്ചു. എസ്. മഹാദേവന് തമ്പി, ഡോ. സാബു കോട്ടുക്കല്‍, പി.കെ. റാണി എന്നിവര്‍ സംസാരിച്ചു. ഡോ. മുഞ്ഞിനാട് പത്മകുമാര്‍ സ്വാഗതവും ശ്യാം തറയില്‍ നന്ദിയും പറഞ്ഞു. ചേതന റാസല്‍ഖൈമ പ്രവര്‍ത്തകനായ അക്ബര്‍ ആലിക്കര മലയാളം മിഷന് റാക് ചാപ്റ്റര്‍ സെക്രട്ടറിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

