'കരുണശ്രീ'പ്രവാസി പുരസ്കാരങ്ങള്‍ സമ്മാനിച്ചു
text_fields‘കരുണശ്രീ’പുരസ്കാരം ഏറ്റുവാങ്ങിയ പി.വി. മോഹന്‍കുമാര്‍, ശ്രീധരന് പ്രസാദ്, വെള്ളിയോടന്, രമേശ് പെരുമ്പിലാവ്, ടെസി ഫ്രാൻസിസ്, ലജീബ് എന്നിവര്‍ സഈദ് അബ്ദുല്ല അൽഹൂരി, പ്രകാശൻ തണ്ണീർമുക്കം, ജെ.ആർ.സി ബാബു എന്നിവർക്കൊപ്പം
റാസല്‍ഖൈമ: പുന്നപ്ര വയലാര്‍ സ്വാതന്ത്ര്യസമര സേനാനി കെ.ആര്. കരുണാകരന്റെ സ്മരണാര്‍ഥം ആലപ്പുഴ വെളിയില്‍ കുടുബസദസ്സ് ഏര്‍പ്പെടുത്തിയ 'കരുണശ്രീ'പ്രവാസി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. പി.വി. മോഹന്‍കുമാര്‍ (അഫയേഴ്സ് എക്സിക്യൂട്ടിവ്, ഷാര്‍ജ ബുക്ക് അതോറിറ്റി), ശ്രീധരന് പ്രസാദ് (സാമൂഹിക പ്രവര്ത്തകന്), സാഹിത്യ പ്രതിഭകളായ വെള്ളിയോടന് (പരാജിതരുടെ വിശുദ്ധ ഗ്രന്ഥം, നോവല്‍), രമേശ് പെരിമ്പിലാവ് (ബര് ദുബൈ കഥകള്‍, അനുഭവം), ലജീബ്, ടെസി ഫ്രാൻസീസ് എന്നിവര്‍ യു.എ.ഇ പൗരൻ സഈദ് അബ്ദുല്ല അൽഹൂരിയിൽനിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
റാക് അൽ ശാം ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശന് തണ്ണീര്‍മുക്കം അധ്യക്ഷത വഹിച്ചു. സഈദ് അബ്ദുല്ല അൽഹൂരിക്ക് ജെ.ആർ.സി ബാബു പ്രശസ്തിപത്രം സമ്മാനിച്ചു. അനീഷ കവിത ആലപിച്ചു. റാക് നോളജ് തിയറ്റർ സെക്രട്ടറി ആർ. സജ്ജാദ് ഫൈസൽ, എം.ബി. അനീസുദ്ദീൻ, പുരസ്കാര ജേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

