ബ്ലാക്ക് ബെൽറ്റ് സമ്മാനിച്ചു
text_fieldsറെഡ് ബെൽറ്റ് അക്കാദമിയിൽ നിന്ന് ബ്ലാക്ക് ബെൽറ്റ് നേടിയവർ
ഷാർജ: റെഡ് ബെൽറ്റ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന 2025–2026ലെ ബ്ലാക്ക് ബെൽറ്റ് പരീക്ഷയിൽ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സഫാരി മാളിൽ നടന്ന ചടങ്ങിൽ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. ജപ്പാൻ ഷോട്ടോകാൻ കരാട്ടെ അസോസിയേഷനും കുങ്ഫു അസോസിയേഷനും ചേർന്ന് നടത്തിയ പരീക്ഷയിൽ 51 കുട്ടികളാണ് ബ്ലാക്ക് ബെൽറ്റിന് അർഹരായത്.
ഷാർജ രാജ കുടുംബാംഗങ്ങളും യു.എ.ഇ.യിലെ പ്രമുഖരായ സ്വദേശികളും മറ്റു വിശിഷ്ടാതിഥികളും ചേർന്ന് സർട്ടിഫിക്കറ്റുകളും റെഡ് ബെൽറ്റ് സ്ഥാപകൻ മുജീബ്, ഡയറക്ടർ ഷൗക്കത്ത്, കരാട്ടെ പ്രധാന അധ്യാപകൻ അബ്ദുൽ ഗഫൂർ എന്നിവർ ചേർന്ന് ബ്ലാക്ക് ബെൽറ്റും സമ്മാനിച്ചു. രക്ഷിതാക്കളും മറ്റ് അതിഥികളും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

