ഷഫീന യൂസുഫലിക്ക് അച്ചീവർ ഒഫ് ദ ഇയർ അവാർഡ്
text_fieldsഅബൂദബി: കല, വ്യവസായം, സാംസ്കാരിക പ്രവർത്തനം, ജീവകാരുണ്യം തുടങ്ങിയ മേഖലകളിൽ മുദ്രപതിപ്പിച്ച സ്ത്രീ പ്രതിഭകളെ അംഗീകരിക്കുന്നതിന് എമിറേറ്റ് വുമൺ ഏർപ്പെടുത്തിയ വുമൺ ഒഫ് ദ ഇയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജീവകാരുണ്യ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമം ഗൾഫ് മേഖലാ എം.ഡി. ജുമാന അബുഹന്നാഉൗദിന് വിമൺ ഒഫ് ദ ഇയർ^ജീവകാരുണ്യ അവാർഡ് സമ്മാനിച്ചു.
അച്ചീവർ ഒഫ് ദ ഇയർ അവാർഡ് ടേബിൾസ് ഫുഡ് കമ്പനി സി.ഇ.ഒ ഷഫീന യൂസുഫലി ഏറ്റുവാങ്ങി.
പെപ്പർമിൽ, ബ്ലൂംസ്ബറീസ് ഫേമസ് ഡേവ്സ്,െജൻഗിസ് ഗ്രിൽ, ഗലിറ്റോസ്, ഷുഗർ ഫാക്ടറി തുടങ്ങിയ പ്രമുഖ ബ്രാൻറുകൾ ജി.സി.സിയിലും ഇന്ത്യയിലും അവതരിപ്പിച്ച ഷഫീന യൂസുഫ് അലി തെൻറ വിജയത്തിനും നേട്ടങ്ങൾക്കും പിന്നിൽ കുടുംബം നൽകിയ സമ്പൂർണ പിന്തുണയാണെന്ന് പ്രതികരിച്ചു.
ലൈലാ കർദാൻ(കല), സൈമ ഖാൻ (യുവപ്രതിഭ), ഷബാൻ കരീം( വിഷിനറി) എന്നിവരാണ് മറ്റ് ജേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
