Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ഡ്​​നോ​ക്​...

അ​ഡ്​​നോ​ക്​ സി.​ഇ.​ഒ​ക്ക്​ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​വാ​ർ​ഡ്​ സ​മ്മാ​നി​ച്ചു

text_fields
bookmark_border
അ​ഡ്​​നോ​ക്​ സി.​ഇ.​ഒ​ക്ക്​ ഇ​ന്ത്യ​ൻ  പ്ര​ധാ​ന​മ​ന്ത്രി അ​വാ​ർ​ഡ്​ സ​മ്മാ​നി​ച്ചു
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി നാ​ഷ​ന​ൽ ഒാ​യി​ൽ ക​മ്പ​നി (അ​ഡ്​​നോ​ക്) ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഒാ​ഫി​സ​ർ ഡോ. ​ സു​ൽ​ത്താ​ൻ ആ​ൽ ജാ​ബി​റി​ന്​ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ലൈ​ഫ്​ ടൈം ​അ​ച്ചീ​വ്​​മെ​ൻ​റ് ​ പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ചു. ഉൗ​ർ​ജ സു​ര​ക്ഷ​ക്കു​ം മേ​ഖ​ല​യി​ലെ വ്യാ​പാ​ര​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന ​ക​ളും ഡി​ജി​റ്റ​ൽ കാ​ല​ഘ​ട്ട​ത്തി​ൽ എ​ണ്ണ^​വാ​ത​ക മേ​ഖ​ല ആ​ധു​നി​ക​വ​ത്​​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​യ​ത്​​ന​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ്​ പു​ര​സ്​​കാ​രം. ന്യൂ​ഡ​ൽ​ഹി​ക്ക്​ സ​മീ​പം ഗ്രെ​യ്​​റ്റ്​ നോ​യി​ഡ​യി​ൽ ന​ട​ന്ന പെ​ട്രോ​ടെ​ക്​ ഉൗ​ർ​ജ​സ​മ്മേ​ള​ന​ത്തി​ലെ ച​ട​ങ്ങി​ലാ​ണ്​ പു​ര​സ്​​കാ​രം ന​ൽ​കി​യ​ത്. ഭാ​വി​യി​ലേ​ക്കു​ള്ള ഡോ. ​സു​ൽ​ത്താ​ൻ ആ​ൽ ജാ​ബി​റി​െ​ൻ​റ കാ​ഴ്​​ച​പ്പാ​ടു​ക​ളെ ന​രേ​ന്ദ്ര​മോ​ദി പ്ര​ശം​സി​ച്ചു.

2016ലാ​ണ്​ ഡോ. ​ജാ​ബി​ർ അ​ഡ്​​നോ​ക്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടീ​വാ​യി ചു​മ​ത​ല​േ​യ​റ്റ​ത്. പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും കാ​ര്യ​ക്ഷ​മ​ത കൈ​രി​ക്കു​ന്ന​തി​നും വാ​ണി​ജ്യ സം​സ്​​കാ​രം ശാ​ക്​​തീ​ക​രി​ക്കു​ന്ന​തി​നും സ​മ​ഗ്ര​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ മാ​റ്റ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. ബി​ഗ്​ ഡാ​റ്റ, ബ്ലോ​ക്ക്​ ചെ​യി​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തി​യ സാ​േ​ങ്കി​തി​ക വി​ദ്യ​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള വി​ക​സ​ന​ത്തി​ന്​ അ​ദ്ദേ​ഹം പ്രോ​ത്സാ​ഹ​നം ന​ൽ​കി.
നാ​ലാം വ്യ​വ​സാ​യ യു​ഗ​ത്തി​ൽ ലോ​ക​ത്തി​െ​ൻ​റ വ​ർ​ധി​ച്ചു​വ​രു​ന്ന ഉൗ​ർ​ജാ​വ​ശ്യം നി​വ​ർ​ത്തി​ക്കു​ന്ന​തി​ന്​ എ​ണ്ണ^​വാ​ത​ക മേ​ഖ​ല​യെ ആ​ധു​നി​ക​വ​ത്​​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ ഡോ. ​ജാ​ബി​ർ ച​ട​ങ്ങി​ൽ പ​റ​ഞ്ഞു. അ​ഡ്​​നോ​കി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ​വ​രു​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​െ​ൻ​റ​യും സ​മ​ർ​പ്പ​ണ​ത്തി​െ​ൻ​റ​യും സാ​ക്ഷ്യ​പ​ത്ര​മാ​ണ്​ പു​ര​സ്​​കാ​ര​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​ൽ​പാ​ദ​ക^​ഉ​പ​ഭോ​ക്​​തൃ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം യ​ഥാ​ർ​ഥ ന​യ​ത​ന്ത്ര പ​ങ്കാ​ളി​ത്ത​ത്തി​െ​ൻ​റ അ​ടി​സ്​​ഥാ​ന​ത്തി​ൽ മാ​റ്റി രൂ​പ​പ്പെ​ടു​ത്തി​യ​ത്​ ഡോ. ​ജാ​ബി​റാ​ണെ​ന്ന്​ ഇ​ന്ത്യ​ൻ പെ​ട്രോ​ളി​യം^​പ്ര​കൃ​തി വാ​ത​ക മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - award-uae-gulf news
Next Story