മാർക്ക് ആൻഡ് സേവിന് മികവിന്റെ പുരസ്കാരം
text_fieldsമോസ്റ്റ് അഡ്മിറഡ് സൂപ്പർമാർക്കറ്റ് ചെയിൻ ഓഫ് ദി ഇയർ വെസ്റ്റേൺ ഇന്റർനാഷനൽ സി.ഇ.ഒ ഷാഹിദ് എൻ ഖാനും വെസ്റ്റേൺ ഇന്റർനാഷനൽ മാർക്കറ്റിങ് ഹെഡ് വൈശാഖ് ശങ്കറും ചേർന്ന് സ്വീകരിക്കുന്നു
ദുബൈ: ഗോൾഡൻ സ്പൂൺ അവാർഡ്സിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച് മാർക്ക് ആന്‍ഡ് സേവ്. ഇമേജ് റീട്ടെയിൽ മിഡിൽ ഈസ്റ്റ് ഏർപ്പെടുത്തിയ മോസ്റ്റ് അഡ്മിറഡ് സൂപ്പർമാർക്കറ്റ് ചെയിൻ ഓഫ് ദി ഇയർ അംഗീകാരമാണ് മാർക്ക് ആൻഡ് സേവ് സ്വന്തമാക്കിയത്.
വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റ് ശൃംഖലയാണ് മാർക്ക് ആൻഡ് സേവ്. യു.എ.ഇ, ഒമാൻ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലായി പതിനൊന്നോളം ഔട്ട്ലറ്റുകളാണ് സ്ഥാപനത്തിനുള്ളത്. 2030ഓടെ 200 ഓളം ഔട്ട്ലറ്റിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
ബജറ്റ് ഫ്രണ്ട്ലിയായി ഉപഭോക്താക്കൾക്ക് നവ്യമായ ഷോപ്പിങ് അനുഭവം നൽകിയാണ് മാർക്ക് ആൻഡ് സേവ് ഈ അംഗീകാരം കൈവരിച്ചത്. ദുബൈ ജെ.ഡബ്ല്യു മാരിയറ്റ് മറീനയിൽ നടന്ന പരിപാടിയിൽ വെസ്റ്റേൺ ഇന്റർനാഷനൽ സി.ഇ.ഒ ഷാഹിദ് എൻ ഖാനും, വെസ്റ്റേൺ ഇന്റർനാഷനൽ മാർക്കറ്റിങ് ഹെഡ് വൈശാഖ് ശങ്കറും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

