Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭാവി കേരളത്തെ കുറിച്ച...

ഭാവി കേരളത്തെ കുറിച്ച മികച്ച ഭാവനക്ക്​​ പുരസ്കാരം

text_fields
bookmark_border
ഭാവി കേരളത്തെ കുറിച്ച മികച്ച ഭാവനക്ക്​​ പുരസ്കാരം
cancel

ദുബൈ: കേരളത്തിലെ വികസനത്തെ കുറിച്ചും പുരോഗതിയെ സംബന്ധിച്ചും ആഗോള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വളരെ മികച്ച കാഴ്ചപ്പാടുകൾ പുലർത്തുന്നവരാണ്​ പ്രവാസികൾ. ജന്മനാട്ടിൽ നടപ്പിലാക്കിയാൽ ഏറെ ഉപകാരപ്രദമാകുന്നതും ദീർഘകാലത്തേക്ക്​ ഗുണപ്രദവുമായ നിരവധി പദ്ധതികളെ കുറിച്ച ആശയങ്ങൾ അവരുടെ മനസിൽ ഒളിഞ്ഞിരിപ്പുണ്ട്​. ഒന്നിച്ചിരുന്ന്​ ആലോചിച്ചാൽ അത്തരം ആശയങ്ങൾ കൂടുതൽ തെളിച്ചമുള്ളതായി തീരും. അത്തരം ആശയങ്ങളെ മലയാളി സമൂഹത്തിന്‍റെ ശ്രദ്ധയിലേക്കും ചർച്ചയിലേക്കും എത്തിക്കാനായി മീഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ മേളയായ ‘കമോൺ കേരള’ വേദിയൊരുക്കുകയാണ്​.

ഗൾഫ്​ മാധ്യമം ‘കമോൺ കേരള’ എട്ടാം എഡി​ഷന്‍റെ ഭാഗമായി ഒരുക്കുന്ന അലുംനി ഇംപാക്ട്​ അവാർഡ്​ സീസൺ-2 ലാണ്​ ഭാവി കേരളത്തെ കുറിച്ച മികച്ച ഭാവനക്ക്​​ പുരസ്കാരം സമ്മാനിക്കുന്നത്​. സുസ്ഥിര വികസന മാതൃകയെന്ന നിലയിൽ ഭാവി കേരളത്തിന്​ സഹായകരമാകുന്ന ഒരു കാഴ്ചപ്പാട്​ യു.എ.ഇയിൽ പ്രവർത്തിക്കുന്ന കോളേജ്​ അലുംമ്നികൾക്ക്​ അവാർഡിനായി സമർപ്പിക്കാം.

അലുംനി അസോസിയേഷനുകൾ കൂട്ടായ്മയിൽ ചർച്ച ചെയ്ത്​ പദ്ധതിയുടെ ആശയം, ലക്ഷ്യങ്ങൾ, പ്രായോഗികത എന്നിവ ​രണ്ട്​ പേജിൽ കൂടാത്ത രീതിയിലാണ്​ സമർപ്പിക്കേണ്ടത്​. മലയാളത്തിലോ ഇംഗ്ലീഷിലോ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാം. കൂട്ടായ്മയുടെ ഔദ്യോഗിക ഭാരവാഹികളുടെ പേരിലാണ്​ ആശയങ്ങൾ സ്വീകരിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുജന സമക്ഷം അവതരിപ്പിക്കാൻ അവസരമുണ്ടാകും. പൊതു സമൂഹത്തിന്‍റെ പങ്കാളിത്തത്തോടെ ഓൺലൈൻ വോട്ടെടുപ്പ്​ കൂടി അടിസ്ഥാനമാക്കി, വിദഗ്ദ ജൂറിയാണ്​ വിജയികളെ തെരഞ്ഞെടുക്കുക. ഏറ്റവും മികച്ച ആശയം ഗൾഫ്​ മാധ്യമം പത്രത്തിൽ പ്രസിദ്ധീകരിച്ച്​ കേരളത്തിന്‍റെ പൊതുമണ്ഡലത്തിൽ ചർച്ചക്ക്​ വെക്കുകയും അധികാരികളുടെ ശ്രദ്ധയിലേക്ക്​ കൊണ്ടുവരികയും ചെയ്യും. dubai@gulfmadhyamam.net എന്ന മെയിലിലേക്ക് ആശയങ്ങൾ സമർപ്പിക്കാം. ​ഏപ്രിൽ 10 ആണ്​ സമർപ്പിക്കേണ്ട അവസാന തിയ്യതി.

കഴിഞ്ഞ വർഷം ‘കമോൺ കേരള’യിൽ ആരംഭിച്ച അലുംനി ഇംപാക്ട്​ അവാർഡിന്​ വലിയ സ്വീകാര്യതയാണ്​ ലഭിച്ചത്​. ഏറ്റവും മികച്ച സാമൂഹിക ഇടപെടലുകൾ സംഘടിപ്പിക്കുന്ന അലുംനിയെയാണ്​ കഴിഞ്ഞ വർഷം അവാർഡിന്​ പരിഗണിച്ചത്​. നൂറോളം അലുമ്നികളാണ്​ മൽസര രംഗത്തുണ്ടായിരുന്നത്​. കൂടുതൽ വിവരങ്ങൾക്ക്​: +971 55 669 9188.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Award for the best vision for the future of Kerala
Next Story