Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.എച്ച് സ്​മാരക...

സി.എച്ച് സ്​മാരക രാഷ്​ട്ര സേവാ പുരസ്‌കാരം സി.പി. ജോണിന്

text_fields
bookmark_border
സി.എച്ച് സ്​മാരക രാഷ്​ട്ര സേവാ പുരസ്‌കാരം സി.പി. ജോണിന്
cancel
camera_alt??.???.???????

ദു​ബൈ: മു​ൻ മു​ഖ്യ​മ​ന്ത്രി സി.​എ​ച്ച്. മു​ഹ​മ്മ​ദ്​ കോ​യ​യു​ടെ സ്​​മ​ര​ണാ​ർ​ഥം ദു​ബൈ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട്​ ജി​ല്ല സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ സി.​എ​ച്ച്. രാ​ഷ്​​ട്ര സേ​വാ പു​ര​സ്​​കാ​രം കേ​ര​ള ആ​സൂ​ത്ര​ണ ബോ​ർ​ഡ്​ മു​ൻ അം​ഗ​വും ക​മ്യൂ​ണി​സ്​​റ്റ്​ ചി​ന്ത​ക​നു​മാ​യ സി.​പി.​േ​ജാ​ണി​ന്. ഇൗ​മാ​സം 27ന്​ ​ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന 36ാമ​ത്​ സി.​എ​ച്ച്. അ​നു​സ്​​മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങി​യ പു​ര​സ്‌​കാ​രം സ​മ​ര്‍പ്പി​ക്കും.

മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ൻ സി.​പി. ജോ​ണ്‍ ന​ട​ത്തി​വ​രു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മു​ന്‍നി​ര്‍ത്തി​യാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി ചെ​യ​ര്‍മാ​നും ച​രി​ത്ര​കാ​ര​ൻ എം.​സി. വ​ട​ക​ര, പി.​എ​സ്‌.​സി മു​ന്‍ മെം​ബ​ര്‍ ടി.​ടി. ഇ​സ്മാ​യി​ല്‍, മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ജ​ന.​സെ​ക്ര​ട്ട​റി സി.​കെ. സു​ബൈ​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ജൂ​റി വ്യ​ക്​​ത​മാ​ക്കി. പാ​ർ​ല​മ​െൻറം​ഗം എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നാ​യി​രു​ന്നു മു​ൻ​വ​ർ​ഷ​ത്തെ പു​ര​സ്​​കാ​ര ജേ​താ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewscpjohn
News Summary - award-cpjohn-uae-gulfnews
Next Story