അവുക്കാദർ കുട്ടി നഹ മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്‍റ് ബ്രോഷർ പ്രകാശനം
text_fieldsദുബൈ: കേരള മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹയുടെ പേരിൽ ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് ഫുട്ബാൾ ടൂർണമെന്‍റിന്‍റെ ബ്രോഷർ പ്രകാശനം ദുബൈയിൽ നടന്നു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഡെസ്റ്റിനേഷൻ എജുക്കേഷൻ കൺസൾട്ടന്‍റ് മാനേജിങ് ഡയറക്ടർ അഷ്റഫ് തെന്നലക്ക് ബ്രോഷർ നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ, ആർ.ജെ ഫസലു, ഹംസ ഹാജി മാട്ടുമ്മൽ, ഫൈസൽ തെന്നല, ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് വി.സി. സൈതലവി, ജനറൽ സെക്രട്ടറി ജബ്ബാർ ക്ലാരി, ട്രഷറർ സാദിഖ് തിരൂരങ്ങാടി, മറ്റു ഭാരവാഹികളായ യാഹു ഹാജി തെന്നല, ഇർഷാദ് കുണ്ടൂർ, പി. റഹ്മത്തുല്ല, ഗഫൂർ കാലടി, മുജീബ്, സാബിത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. നവംബർ രണ്ടിന് ദുബൈ അബൂഹൈലിലെ സ്‌പോർട്‌സ് ബേ സ്റ്റേഡിയത്തിലാണ് ഫുട്ബാൾ ടൂർണമെന്‍റ് നടക്കുക.
കേരളത്തിൽനിന്നുള്ള പ്രമുഖ താരങ്ങൾ പ്രവാസലോകത്തെ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0502825576, 0505521175, 0556359414 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

