'കത്തുന്നവയൊന്നും കാറിൽ വേണ്ട'; നിർദേശവുമായി അജ്മാൻ പൊലീസ്
text_fieldsഅജ്മാന്: അഗ്നിബാധക്ക് കാരണമാകുന്ന സാധനങ്ങള്‍ വാഹനത്തില്‍ സൂക്ഷിക്കരുതെന്ന് അജ്മാന് പൊലീസ് നിര്‍ദേശിച്ചു.
ഗ്യാസ് അടങ്ങിയ വസ്തുക്കൾ, ലൈറ്ററുകൾ, ഇലക്ട്രോണിക് സിഗരറ്റുകൾ, കത്തുന്ന രാസവസ്തുക്കൾ തുടങ്ങിയവ ഒരു കാരണവശാലും വാഹനത്തിന് അകത്ത് സൂക്ഷിക്കരുതെന്നാണ് പൊലീസ് നിര്‍ദേശിക്കുന്നത്.
അന്തരീക്ഷത്തിലെ കനത്ത ചൂട് നിലനില്‍ക്കുന്നതിനാല്‍ ഇത്തരം സാധനങ്ങള്‍ വാഹനത്തില്‍ സൂക്ഷിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. മുന്‍ കാലങ്ങളിലുണ്ടായ അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

