‘അവാന്തിക’ ഹ്രസ്വചിത്രം റിലീസ്
text_fieldsദുബൈ: റിജോയ്സ് എന്റർടെയിൻമെന്റിന്റെ ബാനറിൽ മെജോ കെ. ആന്റണി നിർമിച്ച് അനിൽ കെ.സി സംവിധാനം ചെയ്ത ‘അവാന്തിക’ എന്ന ഹ്രസ്വചിത്രം ഗുഡ്വിൽ എന്റർടെയിൻമെന്റ് യുട്യൂബ് ചാനലിൽ റിലീസ് ചെയ്തു.
പ്രശസ്ത ഛായാഗ്രാഹകൻ അഴകപ്പൻ, നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി, തെന്നിന്ത്യൻ നടി മനസാ രാധാകൃഷ്ണൻ, ബഹുമുഖ പ്രതിഭയായ ക്രിസ് വേണുഗോപാൽ, സംവിധായകനും ഛായാഗ്രാഹകനുമായ ഉണ്ണി മടവൂർ, ആർ.ജെ. ഫസ്ലു, കഥാപ്രസംഗകൻ ഇടക്കൊച്ചി സലിംകുമാർ, എഴുത്തുകാരായ ഷെമി ഫസ്ലു, മുരളി എസ്. പനവേലി എന്നവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. വഴിതെറ്റി പറക്കുന്ന ഇന്നത്തെ തലമുറയുടെ ഒരു നേർചിത്രമാണ് അവാന്തിക.
ഓൺലൈൻ ഗെയിമിലും മയക്കുമരുന്നു മാഫിയയുടെ പിടിയിലും അകപ്പെടുന്ന ഒരു പെൺകുട്ടിയെ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും അവസരോചിത ഇടപെടലിലൂടെ തിരിച്ചുപിടിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മയക്കുമരുന്ന് മാഫിയകൾ ഉപയോഗിച്ച അതേ തന്ത്രം ഉപയോഗിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

