Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വയം നിയന്ത്രിത...

സ്വയം നിയന്ത്രിത വാഹനങ്ങള്‍ വിജയകരം അബൂദബിയില്‍ ആറുമാസത്തിനിടെ 30,000ത്തിലേറെ സര്‍വിസുകള്‍

text_fields
bookmark_border
സ്വയം നിയന്ത്രിത വാഹനങ്ങള്‍ വിജയകരം  അബൂദബിയില്‍   ആറുമാസത്തിനിടെ   30,000ത്തിലേറെ സര്‍വിസുകള്‍
cancel

അബൂദബി: സുരക്ഷിതവും സ്മാര്‍ട്ടുമായ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങളുടെ (സ്വയം നിയന്ത്രിത വാഹനങ്ങള്‍) സര്‍വിസ് വന്‍ വിജയത്തിലേക്ക്. 2026ന്റെ ആദ്യ പകുതിയില്‍ മാത്രം അബൂദബിയില്‍ ഇത്തരം വാഹനങ്ങള്‍ 31,075 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കിയതായി അബൂദബി മൊബിലിറ്റി വ്യക്തമാക്കി. ഈ വര്‍ഷം ജനുവരി 31 മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ കണക്കാണിത്.

നഗരത്തിലെ യാത്രാ സൗകര്യങ്ങള്‍ കൂടുതല്‍ എളുപ്പമുള്ളതാക്കുന്നതിനൊപ്പം സുരക്ഷിതവും ഹരിതാഭവുമായ ഗതാഗത സംവിധാനം കെട്ടിപ്പടുക്കാനും സ്വയം നിയന്ത്രിത സര്‍വിസുകള്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും പുതിയ സാങ്കേതികവിദ്യകള്‍ സഹായിക്കുമെന്ന് ഡിപാര്‍ട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടിന് കീഴിലുള്ള അബൂദബി മൊബിലിറ്റി അറിയിച്ചു.

അടുത്ത തലമുറയിലെ യാത്രാ സംവിധാനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്നതിനായി സ്വയം നിയന്ത്രിത വാഹനങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള അടിസ്രസ്ഥാന സൗകര്യങ്ങൾ ശക്തമാക്കാനുള്ള നടപടികളിലാണ് അധികൃതര്‍. അബൂദബിയുടെ സുസ്ഥിര സ്മാര്‍ട്ട് സിറ്റി ലക്ഷ്യങ്ങളെ പിന്തുണക്കുന്നതോടൊപ്പം ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ നൂതന ഗതാഗത മാര്‍ഗങ്ങള്‍ വഴിയൊരുക്കുമെന്നും അബൂദബി മൊബിലിറ്റി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiUAEautonomous
News Summary - Autonomous vehicles successful: Over 30,000 services completed in Abu Dhabi within six months
Next Story