തടവുകാർക്ക് ഓട്ടോമൊബൈൽ പരിശീലനവുമായി പൊലീസ്
text_fieldsദുബൈ: തടവുകാർക്ക് ഓട്ടോമോട്ടീവ് മെക്കാനിക്കൽ കോഴ്സുമായി ദുബൈ പൊലീസ്. അൽ മസൂദ് ഓട്ടോമൊബൈൽസുമായി ചേർന്നാണ് പുരുഷ തടവുകാർക്കായി കോഴ്സ് സംഘടിപ്പിച്ചത്. കോഴ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും കൈമാറി. തടവുകാർക്ക് പുതുജീവിതം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പഠന സൗകര്യമൊരുക്കിയത്. തടവറയിൽനിന്ന് മോചനം ലഭിക്കുന്നതോടെ പഴയ തെറ്റുകളിലേക്ക് തിരിച്ചുപോകാതിരിക്കാനും മാന്യമായ ജീവിതം നയിക്കാനും കുടുംബത്തിന് കൈത്താങ്ങാവാനും പ്രാപ്തരാക്കിയെടുക്കുക എന്നതാണ് ലക്ഷ്യം. നൈപുണ്യ വികസന ശിൽപശാലകളും കായിക പരിശീലനവും ജയിലിനുള്ളിൽ പൊലീസ് സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

