റമദാനിൽ സ്കൂളുകൾക്ക് സമയക്രമം നിശ്ചയിക്കാമെന്ന് അതോറിറ്റി
text_fieldsഷാർജ: റമദാൻ മാസത്തിൽ എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്ക് റമദാൻ സമയക്രമം സ്വന്തമായി നിശ്ചയിക്കാൻ അനുവാദം നൽകി ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി (എസ്.പി.ഇ.എ). എന്നാൽ, സ്കൂൾ സമയം ആറ് മണിക്കൂറിൽ കൂടരുതെന്ന് ഔദ്യോഗിക സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. അംഗീകൃത അക്കാദമിക് കലണ്ടറിന്റെയും പാഠ്യപദ്ധതിയുടെയും ആവശ്യകതകൾ അനുസരിച്ച്, പഠന തുടർച്ചയും നിലവാരവും ഉറപ്പാക്കിക്കൊണ്ട്, റമദാനിൽ സ്കൂളുകളുടെ തുടക്ക, അവസാന സമയങ്ങൾ സ്കൂളുകൾക്ക് നിശ്ചയിക്കാമെന്ന് സർക്കുലറിൽ പറയുന്നു. വിദ്യാർഥികളുടെ വിദ്യാഭ്യാസ ഘട്ടങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഷെഡ്യൂളുകൾ നിശ്ചയിക്കുമ്പോൾ കണക്കിലെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വിദ്യാർഥികളുടെ വിദ്യാഭ്യാസപരവും മാനസികവുമായ ആവശ്യങ്ങളെ സഹായിക്കുന്ന രീതിയിലുമാകണം സമയക്രമം. റമദാൻ മാസത്തിലെ പ്രത്യേകമായുള്ള വിദ്യാർഥികൾ, രക്ഷിതാക്കൾ, ജീവനക്കാർ എന്നിവരുടെ ജീവിത നിലവാരം പരിഗണിക്കണമെന്നും സർക്കുലറിൽ സ്കൂളുകളോട് ആവശ്യപ്പെട്ടു.
ഷാർജയിലെ നിരവധി സ്വകാര്യ സ്കൂൾ ഓപറേറ്റർമാർ അതോറിറ്റിയുടെ സർക്കുലറിന് അനുസരിച്ച് ടൈംടേബിളുകൾ തയാറാക്കാൻ തുടങ്ങിയിട്ടുണ്ട്. കിന്റർഗാർട്ടൻ, പ്രൈമറി തലങ്ങൾക്കുള്ള സമയം കുറക്കുകയും ക്ലാസ് പിരീഡുകളും പ്രവർത്തനങ്ങളും ക്രമീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് മാറ്റങ്ങൾ വരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

