സഞ്ചാരം എളുപ്പമാക്കാൻ ഒാഡിയോ ഗൈഡുകളുമായി ദുബൈ ടൂറിസം
text_fieldsദുബൈ: നഗരത്തിെൻറ ചരിത്ര വീഥികളിലും പ്രധാന പ്രദേശങ്ങളിലും സഞ്ചരിക്കുേമ്പാൾ അതിെൻറ വിശേഷങ്ങളും കഥകളുമറിയുന്നൊരാൾ കൂടെയുണ്ടായിരുന്നെങ്കിലെന്ന് കൊതിച്ചുപോകാറില്ലേ. ദുബൈ ടൂറിസം അതിനു പരിഹാരം കണ്ടെത്തിയിരിക്കുന്നു. മെട്രോ മൊമെൻറ്സ്, അൽ ഫഹീദി ആർക്കിടെക്ചർ ടൂർ എന്നിങ്ങനെ രണ്ട് ഒാഡിയോ ഗൈഡുകൾ. സൗജന്യമായി ആപ്പിൾ സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേയിൽ നിന്നും ഡൗൺ ലോഡ് ചെയ്യാവുന്ന ഇൗ ആപ്പുകൾ നിങ്ങൾ സഞ്ചരിക്കുന്ന വഴികളിലെല്ലാം ഒപ്പം നിന്ന് വിവരങ്ങളും വിശേഷങ്ങളും പങ്കുവെക്കും.
ജി.പി.എസ് സാേങ്കതിക വിദ്യയുടെ പിന്തുണയോടെ ഉപയോക്താവ് നിൽക്കുന്ന സ്ഥലം നിർണയിച്ച് അവിടെ നിന്നുള്ള വിവരങ്ങൾ വിശദീകരിച്ചു നൽകുകയാണ് ഗൈഡിെൻറ രീതി. ദുബൈ വിമാനത്താവളം മുതൽ ദുബൈ മാൾ വരെ മെട്രോയിൽ യാത്ര ചെയ്യുേമ്പാൾ അടുത്ത യാത്രകളെക്കുറിച്ച് വിവരങ്ങളും അടുത്തുള്ള സ്റ്റേഷനുകളിൽ നിന്നുള്ള വഴികളുമാണ് ഒരു ആപ്പിൽ ലഭിക്കുക. ചരിത്ര പ്രാധാന്യം ഏറെയുള്ള അൽ ഫഹീദി മേഖലയുടെ വിവരങ്ങളാണ് മറ്റൊരു ആപ്പിൽ. ഇംഗ്ലീഷിനു പുറമെ ചൈനീസ്, ജർമൻ ഭാഷകളിൽ വിവരണം ലഭിക്കും.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശാനുസരണം ദുബൈ സഞ്ചാരികൾക്ക് ഏറ്റവും മികച്ച അനുഭവമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇൗ പദ്ധതിയെന്ന് ദുബൈ ടൂറിസം എക്സിക്യുട്ടിവ് ഡയറക്ടർ യൂസുഫ് ലൂത്ത പറഞ്ഞു. ഒാഡിയോ വിവരണം കാഴ്ച തടസമുള്ള ആളുകൾക്കും ദുബൈ യാത്ര സുഗമമാക്കും. എല്ലാവർക്കും അനുയോജ്യവും സ്വീകാര്യവുമായ നഗരമാക്കി മാറ്റുക എന്ന ശ്രമവും ഇൗ ഉദ്യമത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
