Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രേക്ഷക...

പ്രേക്ഷക വിലയിരുത്തലുകൾ സിനിമക്ക്​ ഗുണം ചെയ്യും–ദിലീഷ്​ പോത്തൻ

text_fields
bookmark_border
പ്രേക്ഷക വിലയിരുത്തലുകൾ സിനിമക്ക്​ ഗുണം ചെയ്യും–ദിലീഷ്​ പോത്തൻ
cancel

ദു​ബൈ: സി​നി​മ പ്രേ​ക്ഷ​ക​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ മാ​റി​യി​ട്ടു​ണ്ടെ​ന്നും വ്യ​ത്യ​സ്ത​മാ​യ വി​ല​യി​രു​ത്ത​ലു​ക​ൾ വ​രു​ന്ന​ത്​ സി​നി​മ​ക്ക്​ ഗു​ണം ചെ​യ്യു​മെ​ന്നും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ദി​ലീ​ഷ്​ പോ​ത്ത​ൻ. എ​സ്.​ജെ. സി​നു സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ ജി​ബൂ​ട്ടി​യു​ടെ പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി ദു​ബൈ​യി​ൽ എ​ത്തി​യ അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

മു​മ്പൊ​ക്കെ ഒ​രു സി​നി​മ​ക്ക്​ ര​ണ്ട്​ അ​ഭി​പ്രാ​യം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഒ​ന്നു​കി​ൽ ന​ല്ല​ത്, അ​ല്ലെ​ങ്കി​ൽ മോ​ശം. ഇ​ന്ന്​ അ​ത​ല്ല അ​വ​സ്ഥ. നാ​ലു​പേ​ർ സി​നി​മ കാ​ണാ​ൻ പോ​യാ​ൽ നാ​ല്​ അ​ഭി​പ്രാ​യ​മാ​യി​രി​ക്കും. ഒ​രു​വി​ധ​ത്തി​ൽ ഇ​ത്​ ന​ല്ല​താ​ണ്.

എ​നി​ക്ക്​ ശ​രി​യെ​ന്നു​ തോ​ന്നു​ന്ന ചി​ത്ര​ങ്ങ​ളാ​ണ്​ ഞാ​ൻ എ​ടു​ക്കു​ന്ന​ത്. അ​തി​ന​ർ​ഥം മ​റ്റു​ള്ള​വ​ർ ചെ​യ്യു​ന്ന സി​നി​മ​ക​ൾ ശ​രി​യ​ല്ല എ​ന്ന​ല്ല. ഓ​രോ സി​നി​മ​യും ഓ​രോ രീ​തി​യി​ലാ​ണ്​ പ്രേ​ക്ഷ​ക​രെ സ്വാ​ധീ​നി​ക്കു​ന്ന​ത്. എ​ല്ലാ സി​നി​മ​ക്കും ഇ​വി​ടെ സ്​​പേ​സ്​ ഉ​ണ്ട്. സി​നി​മ​യി​ൽ മോ​ശം പ​ദ പ്ര​യോ​ഗ​ങ്ങ​ൾ ക​ട​ന്നു​വ​രു​ന്ന​ത്​ കു​ടും​ബ​പ്രേ​ക്ഷ​ക​രെ സി​നി​മ​യി​ൽ​നി​ന്ന്​ അ​ക​റ്റും എ​ന്നു​പ​റ​യു​ന്ന​ത്​ ശ​രി​യ​ല്ല. താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​ർ ഇ​ത്ത​രം സി​നി​മ​ക​ൾ കാ​ണാ​തി​രു​ന്നാ​ൽ പോ​രേ. ആ​ദ്യ ദി​വ​സം ക​ഴി​ഞ്ഞാ​ൽ സി​നി​മ എ​ന്താ​ണെ​ന്ന്​ കൃ​ത്യ​മാ​യി അ​റി​യാ​ൻ ക​ഴി​യു​മ​ല്ലോ. പ്ര​വാ​സ സി​നി​മ​യെ കു​റി​ച്ച്​ ആ​ലോ​ചി​ച്ചി​ട്ടി​ല്ല.

അ​ത്ര​ത്തോ​ളം ആ​ഴ​ത്തി​ൽ പ്ര​വാ​സി​ക​​ളു​ടെ ജീ​വി​ത​ത്തെ കു​റി​ച്ച്​ ധാ​ര​ണ​യി​ല്ല. എ​ങ്കി​ലും, മ​ല​യാ​ളി സി​നി​മ​യു​ടെ പ്രേ​ക്ഷ​ക​രി​ൽ വ​ലി​യൊ​രു ഭാ​ഗ​വും പ്ര​വാ​സി​ക​ളാ​ണെ​ന്ന​റി​യാം. അ​വ​രെ കു​റി​ച്ചു​ള്ള സി​നി​മ തീ​ർ​ച്ച​യാ​യും ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​റെ വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു ജി​ബൂ​ട്ടി​യു​ടെ ചി​ത്രീ​ക​ര​ണ​മെ​ന്ന്​ സം​വി​ധാ​യ​ക​ൻ എ​സ്.​ജെ സി​നു പ​റ​ഞ്ഞു. ആ​ഫ്രി​ക്ക​യി​ലെ ജി​ബൂ​ട്ടി​യി​ലാ​ണ്​ ചി​ത്ര​ത്തി‍െൻറ 80 ശ​ത​മാ​ന​വും ചി​ത്രീ​ക​രി​ച്ച​ത്. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ്​ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ​ത്. ആ ​സ​മ​യ​ത്ത്​ കോ​വി​ഡ്​ ലോ​ക്​​ഡൗ​ണാ​യി.

എ​ന്നാ​ൽ, അ​വി​ട​ത്തെ സ​ർ​ക്കാ​റി‍െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ചി​ത്രം പൂ​ർ​ത്തീ​ക​രി​ച്ച​ത്. പു​തു​മ​യു​ള്ള ക​ഥ​യാ​ണ്​ ജി​ബൂ​ട്ടി​യു​ടേ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ത്ര​ത്തി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന അ​മി​ത്​ ച​ക്കാ​ല​ക്ക​ൽ, ബി​ജു സോ​പാ​നം എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു. ജി​ബൂ​തി​യി​ലെ പ്ര​വാ​സ​ത്തി‍െൻറ ക​ഥ​പ​റ​യു​ന്ന സി​നി​മ വ്യാ​ഴാ​ഴ്ച ഗ​ൾ​ഫി​ലെ തി​യ​റ്റ​റു​ക​ളി​ലെ​ത്തി. വെ​ള്ളി​യാ​ഴ്ച​യാ​ണ്​ കേ​ര​ള​ത്തി​ലെ റി​ലീ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dileeshpothan
News Summary - Audience reviews will benefit the film - Dileesh Pothen
Next Story