ഹെറോയിൻ ഗുളിക കടത്താൻ ശ്രമം: പ്രതിക്ക് ജീവപര്യന്തം
text_fieldsമനാമ: 100 ഹെറോയിൻ മയക്കുമരുന്ന് ഗുളിക കടത്താൻ ശ്രമിച്ച 31കാരന് ജീവപര്യന്തം തടവിന് ഒന്നാം ക്രിമിനൽ കോടതി വിധിച്ചു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളംവഴി മയക്കുമരുന്ന് കടത്തുന്നതിനുള്ള ശ്രമത്തിനിടെ പ്രതി ഇവ വിഴുങ്ങുകയായിരുന്നു.
സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യംചെയ്തെങ്കിലും ഇയാൾ നിേഷധിച്ചു. എന്നാൽ, വിശദ പരിശോധനയിലാണ് ഗുളികകൾ വിഴുങ്ങിയതായി കണ്ടെത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കോടതിക്ക് കൈമാറുകയും ചെയ്തു. കുറ്റം തെളിഞ്ഞ സാഹചര്യത്തിൽ പ്രതിക്ക് കോടതി ജീവപര്യന്തം തടവിന് വിധിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

