Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൈതച്ചക്കക്കുള്ളിൽ...

കൈതച്ചക്കക്കുള്ളിൽ ലഹരിമരുന്ന്​ കടത്താൻ ശ്രമം; ദുബൈ വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
കൈതച്ചക്കക്കുള്ളിൽ ലഹരിമരുന്ന്​ കടത്താൻ ശ്രമം; ദുബൈ വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ
cancel

ദുബൈ: കൈതച്ചക്കക്കുള്ളിൽ ലഹരി മരുന്ന്​ കടത്താൻ ശ്രമിച്ച യാത്രക്കാരൻ ദുബൈ വിമാനതാവളത്തിൽ അറസ്റ്റിൽ. ആഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരനെയാണ്​ 417.30 ഗ്രാം മരിജ്ജ്വാനയുമായി ഒന്നാം നമ്പർ ടെർമിനലിൽ അറസ്റ്റ്​ ചെയ്തത്​.

കൈതച്ചക്ക ഉദ്​പാദനത്തിൽ പ്രശസ്തരായ രാജ്യത്ത്​ നിന്നായിരുന്നു ഇയാളുടെ വരവ്​. കാർഡ്​ ബോർഡ്​ ബോക്സിലാണ്​ കൈതച്ചക്ക എത്തിച്ചത്​. സംശയം തോന്നിയ ദുബൈ കസ്റ്റംസ്​ അധികൃതർ ഇയാളെ പിന്തുടരുകയും ചോദ്യം ചെയ്യുകയും ചെയ്തു. മറുപടിയിൽ അവ്യക്​തത തോന്നിയതോടെ ബോക്സ്​ സ്കാൻ ചെയ്തപ്പോഴാണ് കൈതച്ചക്കക്കുള്ളിൽ​ കറുത്ത കവറുള്ളതായി തെളിഞ്ഞത്​. അഴിച്ച്​ പരിശോധിച്ചതോടെയാണ്​ 399 ചെറിയ പൊതികളിലായി 417.30 ഗ്രാം മരിജ്ജ്വാന കണ്ടെത്തിയത്​. ഇയാളെ ദുബൈ പൊലീസിന്‍റെ ലഹരി വിരുദ്ധ സേനക്ക്​ കൈമാറി. ആദ്യം കുറഞ്ഞ അളവിൽ ലഹരി മരുന്ന്​ അയക്കുകയും വിജയിച്ചാൽ കൂടുതൽ എത്തിക്കുകയും ചെയ്യുന്നതാണ്​ ഇവരുടെ പതിവെന്ന്​ കസ്റ്റംസ്​ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsDubai airport
News Summary - Attempt to smuggle drugs; Passenger arrested at Dubai airport
Next Story