Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right19ാം ദിനത്തിലും...

19ാം ദിനത്തിലും യു.എ.ഇയെ ലക്ഷ്യമാക്കി ആക്രമണം; 13 മിസൈലുകളും 27 ഡ്രോണുകളും പ്രതിരോധിച്ചു

text_fields
bookmark_border
19ാം ദിനത്തിലും യു.എ.ഇയെ ലക്ഷ്യമാക്കി ആക്രമണം; 13 മിസൈലുകളും 27 ഡ്രോണുകളും പ്രതിരോധിച്ചു
cancel

ദുബൈ: മേഖലയിൽ സംഘർഷം ആരംഭിച്ച്​ 19ാം ദിനത്തിലും യു.എ.ഇയെ ലക്ഷ്യമാക്കി ഇറാന്‍റെ ആക്രമണങ്ങൾ. ബുധനാഴ്ച രാജ്യത്തിന്​ നേരെവന്ന 13 മിസൈലുകളും 27 ഡ്രോണുകളും പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം യു.എ.ഇ വ്യോമ പ്രതിരോധം 327 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,699 ഡ്രോണുകളും തടഞ്ഞിട്ടുണ്ട്​. സായുധ സേനയിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ എട്ടുപേരാണ്​ രാജ്യത്ത്​ വിവിധ സംഭവങ്ങളിലായി മരിച്ചത്​. വിവിധ രാജ്യക്കാരായ 158 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്​.

രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന്​ ഏത് ഭീഷണിയെയും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സ്ഥിരതയും ദേശീയ താൽപര്യങ്ങളും കാത്തുസൂക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drone attackGulf News UaeUAE Defence MinistryUS Israel Iran War
News Summary - Attack targeting UAE; 13 missiles and 27 drones intercepted
Next Story