Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാഖ്​ കുർദിസ്താനിലെ യു.എ.ഇ കോൺസുലേറ്റിന്​ നേരെ ആക്രമണം

text_fields
bookmark_border
രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു, ശക്തമായി അപലപിച്ച്​ യു.എ.ഇ വിദേശകാര്യ മന്ത്രാലയം
ഇറാഖ്​ കുർദിസ്താനിലെ യു.എ.ഇ കോൺസുലേറ്റിന്​ നേരെ ആക്രമണം
cancel

ദുബൈ: ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ യു.എ.ഇ കോൺസുലേറ്റ് ജനറലിനെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് കോൺസുലേറ്റിനെതിരെ ആക്രമണം നടക്കുന്നത്. ആക്രമണത്തിൽ രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. കോൺസുലേറ്റ് കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്​. നയതന്ത്ര ദൗത്യസ്ഥാപനങ്ങളെയും അവയുടെ പരിസരങ്ങളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇത്തരം ആക്രമണങ്ങൾ പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന അപകടകരമായ പ്രവർത്തനമാണെന്നും യു.എ.ഇ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും ഉത്തരവാദികളെ കണ്ടെത്തി നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും ഇറാഖ് സർക്കാരിനോടും കുർദിസ്ഥാൻ മേഖലയിലെ ഭരണകൂടത്തോടും ​യു.എ.ഇ ആവശ്യപ്പെട്ടു.

ഭീകരാക്രമണങ്ങളിലൂടെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ശ്രമങ്ങളെ യു.എ.ഇ ശക്തമായി നിരസിക്കുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസരിച്ച്​ നയതന്ത്ര സ്ഥാപനങ്ങളും ജീവനക്കാരും സുരക്ഷിതമാക്കണന്നും മന്ത്രാലയം പ്രസ്താവയിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack on UAE Consulate in Iraqi Kurdistan
Next Story