ചെങ്കടലിൽ ആക്രമണം: 22 കപ്പൽ ജീവനക്കാരെ യു.എ.ഇ രക്ഷപ്പെടുത്തി
text_fieldsഅബൂദബി: ചെങ്കടലിൽ ആക്രമിക്കപ്പെട്ട എ.ഡി പോർട്ട്സ് ഗ്രൂപ്പിന് കീഴിലുള്ള കപ്പലിൽനിന്ന് 22 ജീവനക്കാരെ യു.എ.ഇ രക്ഷപ്പെടുത്തി. വാണിജ്യ കപ്പലിൽനിന്ന് അപകടം സംബന്ധിച്ച അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ജീവനക്കാർ കപ്പലിനെ കടലിൽ ഉപേക്ഷിക്കുകയായിരുന്നു. കപ്പലിലെ മുഴുവൻ ജീവനക്കാരേയും വിജയകരമായി രക്ഷപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കപ്പൽ ജീവനക്കാരേയും സുരക്ഷ ഉദ്യോഗസ്ഥരെയുമാണ് രക്ഷപ്പെടുത്തിയത്. യുനൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപറേഷൻസ് അടക്കമുള്ള നാവിക സംവിധാനങ്ങളുമായി സഹകരിച്ചാണ് രക്ഷാപ്രവർത്തനം. ഏറ്റവും ഉയർന്ന ഉയർന്ന അടിയന്തര ഇടപെടൽ രീതി അനുസരിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നാവിക ഗതാഗതത്തിന് സുരക്ഷ ഉറപ്പുവരുത്താനുള്ള യു.എ.ഇയുടെ ശക്തമായ പ്രതിബദ്ധതയും എല്ലാ രാജ്യങ്ങളോടുമുള്ള മാനുഷിക ഐക്യദാർഢ്യവും ഈ നടപടി പ്രതിഫലിപ്പിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

