കളിക്കിടെ അക്രമം: ഫുട്ബാൾ താരങ്ങൾ ഉൾപ്പെടെ മൂന്നു പേർക്ക് തടവും പിഴയും
text_fieldsഅബൂദബി: മത്സരത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ ഈജിപ്ഷ്യന്‍ സമാലിക് ക്ലബിലെ രണ്ട് ഫുട്ബാൾ താരങ്ങൾക്കും ക്ലബ് ഡയറക്ടര്‍ക്കും ഒരുമാസം തടവും രണ്ടുലക്ഷം ദിര്‍ഹം വീതം പിഴയും വിധിച്ച് അബൂദബി കോടതി.
ഒക്ടോബര്‍ 20ന് ആൽ നഹ്യാന് സ്റ്റേഡിയത്തില്‍ നടന്ന ഈജിപ്ഷ്യന്‍ സൂപ്പര്‍ കപ്പ് സെമിഫൈനലില്‍ പിരമിഡ്സ് ക്ലബിനെതിരായ മത്സരത്തിനിടെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചതിനും കലാപം ഉണ്ടാക്കിയതിനുമാണ് മൂവരെയും ശിക്ഷിച്ചത്.
പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിനിടെ ശേഖരിച്ച സുരക്ഷാ കാമറ ദൃശ്യങ്ങളും ഇരകളുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് വിധി. മത്സരദിവസം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് സമാലിക് വിജയിച്ചിരുന്നു.
ഇതിനു ശേഷമായിരുന്നു മൂവരും സുരക്ഷാജീവനക്കാരനെ ആക്രമിച്ചത്. കളിക്കാരായ നബില്‍ ഇമാദ് ഡോംഗ, മുസ്തഫ ഷലാബി, ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് അല്‍ സായിദ് എന്നിവരെയാണ് ശിക്ഷിച്ചത്.

