പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കായി ഷാർജയിൽ പുതിയ എ.ടി.എം മെഷിൻ
text_fieldsഷാര്‍ജ: ശാരീരിക വ്യതിയാനങ്ങളുള്ളവര്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ പണമിടപാടുകൾ നടത്താൻ സൗകര്യമൊരുക്കുന്ന എ.ടി.എം ഷാർജയിൽ സ്ഥാപിച്ചു. ഷാര്‍ജ ഇസ്ലാമിക് ബാങ്ക് (എസ്.ഐ.ബി), ഷാര്‍ജ സിറ്റി ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് (എസ്.സി.എച്ച്.എസ്) സഹകരണത്തോടെയാണ് ഇൗ ദൗത്യം നിർവഹിച്ചത്. യു.എ.ഇ പ്രോത്സാഹിപ്പിക്കുന്ന നിർമിത ബുദ്ധി മികവ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വിപ്ളവം തന്നെയാണ് ഈ പണമിടപാട് യന്ത്രത്തിനു പിന്നിലും. കാഴ്ച ഇല്ലാത്തവർക്കും മറ്റ് വ്യതിയാനങ്ങളുള്ളവർക്കും പുറത്തുനിന്നുള്ളവരുടെ സഹായം കൂടാതെ സ്വതന്ത്രമായി ബാങ്കിങ് ഇടപാടുകള്‍ നടത്താനാകും. ഓഡിയോ മാര്‍ഗനിര്‍ദ്ദേശം, ബ്രെയ്ലി സ്റ്റിക്കറുകള്‍, ഹെഡ്ഫോണുകള് തുടങ്ങിയവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പണം പിന്‍വലിക്കല്‍, ബാലന്‍സ് അന്വേഷണം, മിനി സ്റ്റേറ്റ്മെൻറ്, പിന് മാറ്റല്‍ എന്നിവയുള്‍പ്പെടെ നാല് സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. മറ്റുള്ളവര്‍ക്കും ഇത് ആക്സസ് ചെയ്യാവുന്നതായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
