അറ്റ്ലസ് രാമചന്ദ്രൻ ഉടൻ ജയിൽ മോചിതനായേക്കും
text_fieldsദുബൈ: ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രെൻറ മോചനം ഉടനെന്ന് സൂചന. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിെൻറ ഇടപെടലും മധ്യസ്ഥരുടെ നീക്കവുമാണ് അനുകൂലമായത്. 2015 ആഗസ്റ്റിലാണ് അറ്റ്ലസ് രാമചന്ദ്രന് ദുബൈയിലെ ജയിലിലായത്. 3.40 കോടി ദിര്‍ഹമിെൻറ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബൈ കോടതി ശിക്ഷിച്ചത്. അറ്റ്ലസ് ജ്വല്ലറിയുടെ 50 ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലുമായി 500 ദശലക്ഷം ദിര്ഹത്തിെൻറ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിെൻറ തിരിച്ചടവ് മുടങ്ങിയതോടെ 22 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചത്.
എന്നാല്‍ കേന്ദ്ര സർക്കാരിെൻറയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിച്ചു. ഡൽഹിയിലുള്ള ഒരു സ്വർണ വ്യാപാരി കൂടി ഒത്തുതീർപ്പിന് തയാറായാൽ രണ്ടുദിവസത്തിനകം അറ്റ്ലസ് രാമചന്ദ്രന് മോചിതനാകുമെന്നാണ് വിവരം. യു.എ.ഇ വിടാതെ കടബാധ്യത തീര്‍ക്കാന്‍ സന്നദ്ധമാണെന്ന് രാമചന്ദ്രെൻറ ഭാര്യ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. കടംവീട്ടാനുള്ള സ്വത്തുവകകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ബാധ്യത തീർക്കാൻ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ആശുപത്രികള്‍ നേരത്തെ എന്‍.എം.സി ഗ്രൂപ്പിന് വിറ്റിരുന്നു.
1990ൽ കുവൈറ്റ് യുദ്ധ സമയത്ത് തകർന്ന ശേഷം പിടിച്ചുകയറിയാണ് അറ്റ്ലസിെൻറ ബിസിനസ് സാമ്രാജം വികസിപ്പിച്ചത്. 350 കോടി ദിർഹത്തിെൻറ വാർഷിക വിറ്റുവരവുണ്ടായിരുന്ന സ്ഥാപനമാണ് ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞത്. 19 ജ്വല്ലറികൾ ദുബൈയിൽ മാത്രം അറ്റ്ലസിനുണ്ടായിരുന്നു. പ്രതിസന്ധിവന്നതോടെ യു.എ.ഇക്ക് പുറമെ സൌദി, കുവൈത്ത്, ദോഹ, മസ്കറ്റ് എന്നിവിടങ്ങളിലെ ശാഖകൾക്കും പൂട്ടുവീണു. ജ്വല്ലറികൾക്കും ആശുപത്രികൾക്കും പുറമെ സിനിമാ നിർമ്മാണം, സിനിമാ അഭിനയം, അക്ഷരശ്ലോകം എന്നിവയും അദ്ദേഹത്തിെൻറ ഇഷ്ടമേഖലകളായിരുന്നു.
