Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അറ്റ്​ലസ്​ രാമചന്ദ്രൻ അന്തരിച്ചു
cancel
Homechevron_rightGulfchevron_rightU.A.Echevron_rightഅറ്റ്​ലസ്​ രാമചന്ദ്രൻ...

അറ്റ്​ലസ്​ രാമചന്ദ്രൻ അന്തരിച്ചു

text_fields
bookmark_border

ദുബൈ: പ്രമുഖ വ്യവസായിയും ചലച്ചിത്രനിർമാതാവുമായ എം.എം. രാമചന്ദ്രൻ (അറ്റ്​ലസ്​ രാമചന്ദ്രൻ -80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ ഞായറാഴ്ച യു.എ.ഇ സമയം രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകള്‍ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത്​ ഒപ്പമുണ്ടായിരുന്നു.

1942 ജൂലൈ 31ന്​ തൃശൂരിൽ വി. കമലാകര മേനോ​ന്‍റെയും എം.എം രുഗ്​മിണി അമ്മയുടെയും മകനായാണ്​ ജനനം. ബാങ്ക്​ ജീവനക്കാരനായാണ്​ ഔദ്യോഗിക ജീവിതം ആരംഭിച്ചത്​. അറ്റ്​ലസ്​ ജ്വല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രൻ നിരവധി സിനിമകൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തു​. സംവിധായകൻ, വിതരണക്കാരൻ എന്നീ നിലകളിലും സിനിമ മേഖലയിൽ സജീവമായിരുന്നു. 2015ൽ സാമ്പത്തിക ​ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന്​ ജയിലിലായ അദ്ദേഹം 2018ലാണ്​ പുറത്തിറങ്ങിയത്​. കേസ്​ അവസാനിക്കാത്തതിനാൽ യു.എ.ഇ വിട്ട്​ പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അറ്റ്​ലസ്​ വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ്​ മരണം.

ദുബൈ ഷോപ്പിങ്​ ഫെസ്റ്റിവലിലെ ഗോൾഡ്​ പ്രമോഷൻ കമ്മിറ്റിയുടെ ആദ്യ ചെയർമാനായിരുന്നു. ഫിലിം മാഗസിനായ ചലച്ചിത്രത്തിന്‍റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷന്‍റെ വൈസ്​ പ്രസിഡന്‍റായും പ്രവർത്തിച്ചു. വൈശാലി, ധനം, സുകൃതം തുടങ്ങിയ സിനിമകൾ നിർമിച്ച അദ്ദേഹം അറബിക്കഥ, ടു ഹരിഹർ നഗർ, ബാല്യകാല സഖി, തത്വമസി തുടങ്ങി പത്തോളം സിനിമകളിൽ അഭിനയിച്ചു. 2010ൽ ഹോളിഡേസ്​ എന്ന സിനിമ സംവിധാനം ചെയ്തു. അഞ്ച്​ സിനിമകളുടെ വിതരണവും ഏറ്റെടുത്തിരുന്നു.

സഹോദരൻ രാമപ്രസാദും മരുമകൻ അരുൺ നായറും ആശുപത്രിയിലെത്തിയിട്ടുണ്ട്​. മകൻ ശ്രീകാന്ത്​ യു.എസിലാണ്​. ദുബൈ മൻഖൂൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം നാലിന് ജബൽഅലി ശ്‌മശാനത്തിൽ സംസ്കരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DUBAIAtlas RamachandranAtlasUAE
News Summary - Atlas Ramachandran passed away
Next Story