Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറ്റ്​ലസ്​ രാമചന്ദ്രന്​ കോവിഡ്​ പോസിറ്റീവ്​; സംസ്കാരം കോവിഡ്​ പ്രോട്ടോക്കോൾ പ്രകാരം

text_fields
bookmark_border
Atlas Ramachandran
cancel

ദുബൈ: അന്തരിച്ച വ്യവസായി അറ്റ്​ലസ്​ രാമചന്ദ്രന്​ കോവിഡ്​ സ്ഥിരീകരിച്ചു. മൃതദേഹ പരിശോധനയിലാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ, കോവിഡ്​ പ്രോട്ടോക്കോൾ പ്രകാരമായിരിക്കും സംസ്കാരമെന്ന്​ മകൾ മഞ്ജു രാമചന്ദ്രൻ പറഞ്ഞു. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം നാലിന്​ ദുബൈ ജബൽ അലി ശ്​മശാത്തിൽ.

വയറിലെ മുഴയുമായി ബന്ധ​പ്പെട്ട ചികിത്സക്കായാണ്​ അറ്റ്​ലസ്​ രാമചന്ദ്രനെ മൂന്ന്​ ദിവസം മുൻപ്​ ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

എന്നാൽ, ഞായറാഴ്ച രാത്രിയുണ്ടായ ഹൃദയാഘാതമാണ്​ മരണത്തിലേക്ക്​ നയിച്ചത്​. യു.എ.ഇ.സമയം രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകള്‍ ഡോ.മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത്​ ഒപ്പമുണ്ടായിരുന്നു. മകൻ ശ്രീകാന്ത്​ യു.എസിലാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Atlas Ramachandran is Covid positive
Next Story