എന്താണ് രഹസ്യമെന്ന് അറ്റ്ലസ് രാമചന്ദ്രൻ; പട്ടിണിയാണെന്ന് പിഷാരടി VIDEO
text_fieldsഷാർജ: ഗൾഫ് മാധ്യമം ഷാർജയിൽ സംഘടിപ്പിച്ച കമോൺ കേരളയിലെ സുവർണ നായികമാർ എന്ന പരിപാടിയിൽ ചിരി പടർത്തി അറ്റ്ലസ് രാ മചന്ദ്രനും രമേശ് പിഷാരടിയും. മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ടവരായ സുവർണനായികമാർ പങ്കെടുത്ത വേദിയ ിൽ യാദൃശ്ചികമായാണ് ആ പാട്ടെത്തിയത്.
എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത, മമ്മുട്ടിയും ശാന്തികൃഷ്ണയും മത്സരിച്ച അഭിനയിച്ച സുകൃതം എന്ന സിനിമയിലെ മാനസരോവരം ആകെ ഉണർന്നു എന്ന ഗാനം. ഇൗ പാട്ടുപാടി മൃദുല പോകാനൊരുങ്ങിയ നേരം. അവതാരകൻ രമേഷ് പിഷാരടി മൃദുലയെ തിരിച്ച് വിളിച്ചു ചോദിച്ചു: സുകൃതം എന്ന ചിത്രത്തിെൻറ നിർമാതാവ് ആരാണ്. മൃദുല കുഴങ്ങിയെങ്കിലും സദസ് വിളിച്ചു പറഞ്ഞു ജനകോടികളുടെ ‘വിശ്വസ്ഥ സ്ഥാപനം’. കമോൺ കേരളയുടെ അവസാന നാളിൽ മേള സന്ദർശിച്ച അറ്റ്ലസ് രാമചന്ദ്രൻ വേദിയിലെത്തിയതോടെ ഹർഷാരവം കൂടുതൽ ശക്തമായി.
എന്നും ഒരു മാറ്റവുമില്ലാതിരിക്കുന്നതഎന്ത് കൊണ്ടെന്നാണ് പിഷാരടിയോട് അറ്റ്ലസ് രാമചന്ദ്രന്‍റെ ചോദ്യം. പട്ടിണിയാണെന്ന പിഷാരടിയുടെ മറുപടി കാണികളിൽ ചിരിപടർത്തി. ശേഷം തന്‍റെ പഞ്ച് വാക്യമായ ജനകോടികളുടെ ‘വിശ്വസ്ഥ സ്ഥാപനം’ എന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
