Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവീലേഴ്‌സ് ഫെസ്റ്റിവലിൽ...

വീലേഴ്‌സ് ഫെസ്റ്റിവലിൽ ഷാർജ പൊലീസ് വാഹനങ്ങളും

text_fields
bookmark_border
വീലേഴ്‌സ് ഫെസ്റ്റിവലിൽ ഷാർജ പൊലീസ് വാഹനങ്ങളും
cancel
camera_alt

മേ​ള​യി​ലെ​ത്തി​യ ഷാ​ർ​ജ പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ

ഷാ​ർ​ജ: അ​ൽ മ​ജാ​സ് ആം​ഫി തി​യ​റ്റ​റി​ൽ അ​ര​ങ്ങേ​റി​യ വീ​ലേ​ഴ്സ് മേ​ള​യി​ൽ ഷാ​ർ​ജ പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ളു​ടെ വി​വി​ധ ശ്രേ​ണി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. റോ​ഡ് സു​ര​ക്ഷ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന അ​ത്യാ​ധു​നി​ക കാ​മ​റ​ക​ൾ മു​ത​ൽ സ്മാ​ർ​ട്ട് പ​ട്രോ​ളി​ങ് കാ​മ​റ​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ആ​ഘോ​ഷ​വേ​ള​ക​ളി​ലും മ​റ്റും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന കാ​മ​റ​ക​ൾ ഘ​ടി​പ്പി​ച്ച ഇ​ല​ക്ട്രി​ക് ബൈ​ക്കും ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തും കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തെ സ്മാ​ർ​ട്ടാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തു​മാ​യ ടാ​ബ്‌​ലെ​റ്റ് ഉ​പ​ക​ര​ണ​വും മേ​ള​യെ വി​സ്മ​യി​പ്പി​ച്ചു. ഇ​തി​ന് എ​ട്ടു​മ​ണി​ക്കൂ​റി​ലേ​റെ ചാ​ർ​ജ് ചെ​യ്യാ​തെ പ്ര​വ​ർ​ത്തി​ക്കു​വാ​നു​ള്ള ക​ഴി​വു​ണ്ട്. വാ​ഹ​ന​ങ്ങ​ളും സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളും ഷാ​ർ​ജ ഉ​പ​ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് അ​ഹ​മ്മ​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police vehicles
News Summary - At the Wheeler's Festival And Sharjah police vehicles
Next Story