Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൗ​ദി കി​രീ​ടാ​വ​കാ​ശി...

സൗ​ദി കി​രീ​ടാ​വ​കാ​ശി എ​ക്​​സ്​​പോ​യി​ൽ; സ്വീ​ക​രി​ച്ച്​ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​

text_fields
bookmark_border
സൗ​ദി കി​രീ​ടാ​വ​കാ​ശി എ​ക്​​സ്​​പോ​യി​ൽ; സ്വീ​ക​രി​ച്ച്​ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​
cancel
camera_alt

സൗദി കിരീടവകാശി മുഹമ്മദ്​ ബിൻ സൽമാനും ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാനും എക്​സ്​പോയിലെ സൗദി പവലിയൻ സന്ദർ​ശിക്കാനെത്തുന്നു

ദു​ബൈ: സൗ​ദി കി​രീ​ടാ​വ​കാ​ശി​യും ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിനൊപ്പം സൗദി പവലിയനിൽ സന്ദർശനം നടത്തി.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം സ്വീ​ക​രി​ച്ചു.

എ​ക്സ്​​പോ മ​നോ​ഹ​ര​മാ​യി ന​ട​ത്തു​ന്ന യു.​എ.​ഇ​യെ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ അ​ഭി​ന​ന്ദി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ പൊ​തു​വാ​യി സ​ഹ​ക​രി​ക്കു​ന്ന മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്​​തു.

എ​ക്​​സ്​​പോ​യി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ പ​വ​ലി​യ​നാ​ണ്​ സൗ​ദി​യു​ടേ​ത്. 2030ലെ ​എ​ക്​​സ്​​പോ ന​ട​ത്തി​പ്പി​നു​ള്ള റി​യാ​ദി​െൻറ ശ്ര​മ​ത്തെ സ്വാ​ഗ​തം ചെ​യ്​​ത ശൈ​ഖ്​ മു​ഹ​മ്മ​ദ്​ എ​ല്ലാ​വി​ധ ആ​ശം​സ​യും നേ​ർ​ന്നു.

റി​യാ​ദ്​ ഉ​ച്ച​കോ​ടി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും പു​തി​യ ആ​ശ​യ​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കാ​നാ​യി എ​ല്ലാ​വ​രും കാ​ത്തി​രി​പ്പി​ലാ​ണെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന സ​ൽ​മാ​ൻ ഒ​മാ​നി​ൽ നി​ന്നാ​ണ്​ യു.​എ.​ഇ​യി​ൽ എ​ത്തി​യ​ത്.

അ​ബൂ​ദ​ബി പ്ര​സി​ഡ​ൻ​ഷ്യ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai expo 2021
News Summary - At the Saudi Crown Expo
Next Story