യു.എ.ഇ ബഹിരാകാശ യാത്രികരെ തേടുന്നു; നിങ്ങളിലുണ്ടോ ചങ്കൂറ്റം
text_fieldsദുബൈ: തങ്ങളുടെ ബഹിരാകാശ ഗവേഷണത്തിലെ പുതിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ യു.എ.ഇ ബഹിരാകാശ സഞ്ചാരികളെ തിരയുന്നു. ഒന്നും രണ്ടുമല്ല ആറുപേരെ. സ്വാഭാവികമായും യു.എ.ഇ. പൗരന്മാർക്ക് മുൻഗണന ലഭിക്കും. ആണോ പെണ്ണോ എന്നതും പ്രായവുമൊന്നും തടസമല്ല തടസം. ശാരീരികക്ഷമത, ബുദ്ധിശക്തി, വിജയിക്കണമെന്ന വാശി ഇതൊക്കെ ഒത്തുചേർന്നാൽ പരിശീലന പരിപാടിക്ക് വേണ്ടത്ര ഒത്തുചേർന്നിട്ടുണ്ടെങ്കിൽ അപേക്ഷിക്കാം. ആദ്യ സഞ്ചാരികൾക്ക് വേണ്ടിയുള്ള അന്വേഷണം ഇൗ വർഷം തന്നെ തുടങ്ങുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്േപസ് സെൻററിലെ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ സലീം ഹുമൈദ് അൽ മറി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ വർഷങ്ങൾ നീളുന്ന പരിശീലനമായിരിക്കും ലഭിക്കുക. 2021 ൽ യു.എ.ഇയുടെ അമ്പതാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ ബഹിരാകാശത്തേക്ക് യാത്രികരെ അയക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥിരോൽസാഹമാണ് ബരാകാശ സഞ്ചാരിക്കുള്ള ഏറ്റവും വലിയ പ്രത്യേകതയെന്നാണ് അമേരിക്കയിലെ അലബാമ സ്പേസ് & റോക്കറ്റ് സെൻററിലെ സ്പെയ്സ് ക്യാമ്പിെൻറ സി.ഇ.ഒ ഡോ. ഡെബൊറാ ബാറൻഹാർട്ട് പറയുന്നു. ബഹിരാകാശ ഗവേഷണം, ശാസ്ത്രം എന്നിവയിൽ യുവജനങ്ങൾക്കുള്ള അഭിരുചി വർധിപ്പിക്കാനും ഭാവി ബഹിരാകാശ സഞ്ചാരികളെ സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് സ്പേസ് ക്യാമ്പ് നടത്തുന്നത്. ഡിസ്ക്കവർ അമേരിക്കാ മാസാചരണത്തിെൻറ ഭാഗമായി അടുത്തയാഴ്ച അവർ യു.എ.ഇ സന്ദർശിക്കും. കഠിനാധ്വാനത്തോടൊപ്പം ഒരു സംഘത്തിനൊപ്പം ജോലി ചെയ്യാനുള്ള കഴിവും പ്രധാനമാണ്. കഴിയുന്നത്ര കാര്യങ്ങൾ സ്വയം ചെയ്യാനുള്ള ശേഷിയുമുണ്ടായിരിക്കണമെന്ന് അവർ നിഷ്ക്കർഷിക്കുന്നു.
യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ഗവേഷണങ്ങളിലും പരീക്ഷണങ്ങളിലും പങ്കാളിയാവേണ്ടതുണ്ട്. അതിനാൽ തന്നെ കണക്ക്, സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ് എന്നിവയിൽ ഏതിലെങ്കിലും ബിരുദം ഉണ്ടായിരിക്കണം. ബഹിരാകാശ സഞ്ചാരികൾ എപ്പോഴും ചെറുപ്പമായിരിക്കുമെന്നാണ് സങ്കൽപം. ടിറ്റോവ് റഷ്യക്ക് വേണ്ടി 25 ാം വയസിലും ജോൺ ഗ്ലെൻ അമേരിക്കക്ക് വേണ്ടി 77ാം വയസിലും ബഹിരാകാശ യാത്ര നടത്തി. അതുകൊണ്ടു തന്നെ പ്രായത്തിെൻറ കാര്യത്തിൽ കടുംപിടുത്തം ഉണ്ടാകാറില്ല. മികച്ച ശാരീരികക്ഷമത വേണം എന്ന് കേട്ട് പേടിച്ച് പിൻമാേറണ്ട. കാഴ്ച 20/20 ആകുമെങ്കിൽ കണ്ണട വെക്കുന്നത് തെറ്റല്ല.
സാധാരണ ശരീര ഭാരവും ആരോഗ്യവുമുള്ളയാൾക്ക് രണ്ട് വർഷത്തെ പരിശീലനം കൊണ്ട് ബഹിരാകാശത്ത് കഴിയാനുള്ള ശേഷി ലഭിക്കും. ആദ്യമായി ബഹിരാകാശത്തുപോയ യൂറി ഗഗാറിന് അഞ്ച് അടി ഒരിഞ്ച് പൊക്കമാണ് ഉണ്ടായിരുന്നത്. അന്നത്തെ ചെറിയ പേടകങ്ങളിൽ യാത്ര ചെയ്യാൻ ഇൗ പൊക്കക്കുറവ് സഹായിച്ചിരുന്നു. എന്നാൽ വലിപ്പമുള്ള വാഹനങ്ങൾ പിന്നീടുണ്ടായി ആറടി നാലിഞ്ച് പൊക്കമുള്ള ജിം വെതർബീ അഞ്ച് തവണ സ്പേസ് ഷട്ടിൽ പറപ്പിച്ചിട്ടുണ്ട്. വ്യായാമം ചെയ്യുന്ന ശീലം പണ്ടുമുതൽ ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമായി ഗുരുത്വാകർഷണ ബലം ഇല്ലാത്ത അവസ്ഥയിൽ ദീർഘ നേരം ചെലവഴിക്കുക എന്നതാണ് യാത്രക്കിടയിലുണ്ടാകുന്ന പ്രധാന വെല്ലുവിളി. മസിലുകളുടെയും അസ്ഥിയുടേയും സാന്ദ്രത ഇൗ അവസ്ഥയിൽ കുറയും.
അതിനാൽ ബഹിരാകാശ സഞ്ചാരികൾക്ക് വേണ്ടി പ്രത്യേക വ്യായാമ ക്രമം നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ പ്രത്യേകം തയാറാക്കിയ വ്യായാമ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുമുണ്ട്. നാസയുടെ ബഹിരാകാശ ഗവേഷകർ ഇവിടെ ദിവസവും രണ്ടര മണിക്കൂറോളം വ്യായാമം ചെയ്യുന്നു.
ഭൂമിയെ ചുറ്റിത്തിരിയുന്ന സമയത്ത് ചില ജ്യോതിശാസ്ത്രജ്ഞന്മാർ മാരത്തൺ പോലും പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
