റമദാൻ ചന്ദ്രക്കല പകർത്തി അബൂദബിയിലെ അസ്ട്രോണമിക്കൽ സെന്‍റർ
text_fieldsദുബൈ: റമദാന്‍റെ വരവറിയിച്ച് മാനത്ത് തെളിഞ്ഞ ചന്ദ്രക്കല പകർത്തി അബൂദബി ആസ്ഥാനമായ അന്താരാഷ്ട്ര അസ്ട്രോണമിക്കൽ സെന്‍റർ. ബുധനാഴ്ച രാവിലെ 8.15ഓടെയാണ് ചന്ദ്രൻ തെളിഞ്ഞത്. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ദൃശ്യം ശക്തമായ അസ്ട്രോണമിക്കൽ കാമറകൾ ഉപയോഗിച്ചാണ് പകർത്തിയത്. സെന്‍റർ പുറത്തുവിട്ട ചിത്രത്തിൽ ചന്ദ്രക്കല വ്യക്തമായി കാണുന്നുണ്ട്.
കേന്ദ്രത്തിന്‍റെ ഡയറക്ടറായ മുഹമ്മദ് ഔദ് അടക്കം മൂന്ന് വിദഗ്ധരാണ് ചിത്രം പകർത്തുന്നതിന് നേതൃത്വം നൽകിയത്. രാവിലെ 6.51ന് ചന്ദ്രൻ ഉദിച്ചിരുന്നുവെന്നും എന്നാൽ പകൽ സമയമായതിനാൽ ഏറെ നേരം കാത്തിരുന്ന ശേഷമാണ് ചിത്രം പകർത്താൻ കഴിഞ്ഞതെന്നും ഡയറക്ടർ പറഞ്ഞു. ആസ്ട്രോ ഇമേജിങ് എന്ന പ്രക്രിയയിലൂടെയാണ് ചിത്രം പകർത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.