കുട്ടികളെ പ്രചോദിപ്പിച്ച് ബഹിരാകാശ സഞ്ചാരികളുടെ സ്കൂൾ സന്ദർശനം
text_fieldsസ്കൂൾ സന്ദർശനത്തിനിടെ കുട്ടികൾക്കൊപ്പം സെൽഫി പകർത്തുന്ന സുൽത്താൻ അൽ നിയാദിയും ഹസ്സ അൽ മൻസൂരിയും
ദുബൈ: സ്കൂൾ കുട്ടികളുമായി സംവദിക്കാനും പ്രചോദനം പകരാനുമായി യു.എ.ഇ ബഹിരാകാശ സഞ്ചാരികളായ ഡോ. സുൽത്താൻ അൽ നിയാദിയും ഹസ്സ അൽ മൻസൂരിയും സ്കൂളുകളിൽ സന്ദർശനം ആരംഭിച്ചു. യു.എ.ഇ യുവജനകാര്യ മന്ത്രി കൂടിയായ അൽ നിയാദി എക്സ് പ്ലാറ്റ്ഫോം വഴിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ കുട്ടികളുടെ അഭിലാഷങ്ങൾ വളരെ പ്രതീക്ഷ നൽകുന്നതാണെന്നും തങ്ങൾ ആരംഭിച്ച സഞ്ചാരം പുതിയ ഉയരങ്ങളിലെത്തിക്കാൻ അവർക്ക് സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും സുൽത്താൻ അൽ നിയാദി സന്ദർശനത്തിന് ശേഷം പ്രതികരിച്ചു.
അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ ദൗത്യം പൂർത്തീകരിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബർ നാലിനാണ് സുൽത്താൻ അൽ നിയാദി മടങ്ങിയെത്തിയത്. ആദ്യമായി ബഹിരാകാശത്തെത്തിയ ഇമാറാത്തി എന്ന റെക്കോഡിനുടമയാണ് ഹസ്സ അൽ മൻസൂരി. ആഴ്ചകൾക്ക് മുമ്പാണ് സുൽത്താൻ അൽ നിയാദിയെ യു.എ.ഇയുടെ യുവജനകാര്യ മന്ത്രിയായി നിയമിച്ചത്. നേരത്തേ സുൽത്താൻ ബഹിരാകാശ നിലയത്തിൽ കഴിഞ്ഞിരുന്ന സന്ദർഭത്തിൽ വിവിധ എമിറേറ്റുകളിലെ കുട്ടികളടക്കമുള്ള സദസ്സുമായി സംവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

