ദുബൈ: ആഡംബര ബ്രിട്ടീഷ് സ്പോർട്സ് കാറായ ആസ്റ്റൻ മാർട്ടിൻ വാേൻറജ് കാർ ദുബൈ പൊലീസിെൻറ ഭാഗമായി.
ഇതോടെ, വിവിധങ്ങളായ പൊതുസേവനങ്ങൾക്ക് ഏറെ പ്രത്യേകതകളുള്ള ഈ കാറും ഉപയോഗിക്കപ്പെടും.
പട്രോളിങ് വാഹനങ്ങളുടെ പരിധിയിൽ സൂപ്പർ കാറുകൾ ചേരുന്നതോടെ ദുബൈ പൊലീസ് അന്താരാഷ്ട്ര പരിപാടികളിലും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷാ സാന്നിധ്യം വർധിപ്പിക്കുമെന്ന് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹീം അൽ മൻസൂരി പറഞ്ഞു.
ആസ്റ്റൻ മാർട്ടിൻ കാർ അൽ മൻസൂരി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സ്വീകരിച്ചു. കമ്പനിയുടെ കാർ ദുബൈ പൊലീസിെൻറ ഭാഗമായത് അഭിമാനകരമാണെന്നും ഇതിന് പ്രവർത്തിച്ചവർക്ക് നന്ദിയുണ്ടെന്നും ആസ്റ്റൻ മാർട്ടിൻ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം തലവൻ റംസി അതാത് പറഞ്ഞു. 77 എന്ന നമ്പറിലാണ് പുറത്തിറങ്ങിയത്. ദുബൈ പൊലീസിെൻറ എക്സ്പോ 2020 പ്രദർശനത്തിെൻറ ഭാഗമായും ഇതുണ്ടാകും.