Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ പ​വി​ലി​യ​നി​ൽ കു​ട്ടി​ക​ൾ​ക്ക്​ ആ​സ്​​റ്റ​റി​െൻറ ഹെ​ൽ​ത്ത് –വെ​ൽ​ന​സ് ക്യാ​മ്പ്

text_fields
bookmark_border
ഇ​ന്ത്യ​ൻ പ​വി​ലി​യ​നി​ൽ കു​ട്ടി​ക​ൾ​ക്ക്​ ആ​സ്​​റ്റ​റി​െൻറ ഹെ​ൽ​ത്ത് –വെ​ൽ​ന​സ് ക്യാ​മ്പ്
cancel
camera_alt

ആ​സ്​​റ്റ​റി​െൻറ ഹെ​ൽ​ത്ത്-​വെ​ൽ​ന​സ് ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ വ​ള​ൻ​റി​യ​ർ​മാ​രോ​ടൊ​പ്പം എ​ക്സ്പോ ഇ​ന്ത്യ​ൻ പ​വി​ലി​യ​നു​

മു​ന്നി​ൽ

ദു​ബൈ: ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചും എ​ക്സ്പോ 2020ലെ ​ടോ​ള​റ​ൻ​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ക്ലൂ​സി​വി​റ്റി വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചും വി​ശ്വ​മേ​ള​യു​ടെ ഇ​ന്ത്യ​ൻ പ​വി​ലി​യ​നി​ൽ നി​രാ​ലം​ബ​രാ​യ കു​ട്ടി​ക​ൾ​ക്കു​​വേ​ണ്ടി ആ​സ്​​റ്റ​ർ വ​ള​ൻ​റി​യേ​ഴ്​​സ്​ ഹെ​ൽ​ത്ത്-​വെ​ൽ​ന​സ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ആ​സ്​​റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്കെ​യ​റി​െൻറ ആ​ഗോ​ള സി.​എ​സ്.​ആ​ർ ഉ​ദ്യ​മ​മാ​യ ആ​സ്​​റ്റ​ർ വ​ള​ൻ​റി​യേ​ഴ്​​സ്, യു.​എ.​ഇ​യി​ലെ എ​ൻ.​ജി.​ഒ​യു​മാ​യി കൈ​കോ​ർ​ത്ത് സ്മൈ​ൽ 4.0 എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന സ്മൈ​ൽ പ്രോ​ഗ്രാ​മി​െൻറ നാ​ലാം പ​തി​പ്പി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി യു.​എ.​ഇ​യി​ൽ താ​മ​സി​ക്കു​ന്ന 70 കു​ട്ടി​ക​ൾ​ക്ക്​ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ൽ​കി. പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി എ​യ്റോ​ബി​ക്​​സ്, ക​രാ​ട്ടെ, ആ​ർ​ട്ട്, ക്രാ​ഫ്റ്റ്, ഫേ​​സ്​ പെ​യി​ൻ​റി​ങ്​ തു​ട​ങ്ങി​യ ആ​രോ​ഗ്യ-​വി​നോ​ദ പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​രു​ന്നു.

പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്ക്​ യു.​എ.​ഇ​യി​ലെ ആ​സ്​​റ്റ​ർ, മെ​ഡ്കെ​യ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഡോ​ക്​​ട​ർ​മാ​രെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക്കാ​യി കാ​ണാ​നും തു​ട​ർ​ന്ന് വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും അ​വ​സ​രം ല​ഭി​ച്ചു. എ​ക്സ്പോ ന​ഗ​രി​യി​ലെ മൂ​ന്ന് പ​വി​ലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള അ​വ​സ​ര​ത്തി​നൊ​പ്പം, ഭ​ക്ഷ​ണ​വും റി​ഫ്ര​ഷ്മെൻറു​ക​ളും ഗു​ഡി ബാ​ഗു​ക​ളും വൗ​ച്ച​റു​ക​ളും ഒ​രു​ക്കി​യി​രു​ന്നു.

ചെ​റി​യ പ്രാ​യ​ത്തി​ൽ​ത​ന്നെ വ​ള​രെ​യ​ധി​കം ക​ഷ്​​ട​ത​ക​ള​നു​ഭ​വി​ച്ച കൊ​ച്ചു​കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ സ​ന്തോ​ഷ​വും ക്ഷേ​മ​വും കൊ​ണ്ടു​വ​ര​ലാ​ണ് സ്മൈ​ൽ പ്രോ​ഗ്രാ​മി​െൻറ പ്ര​ധാ​ന ഉ​ദ്ദേ​ശ്യ​മെ​ന്ന് ആ​സ്​​റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​ർ ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ലീ​ഷ മൂ​പ്പ​ൻ പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ യു​ദ്ധം ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും അ​നാ​ഥ​രും മ​റ്റു ദു​രി​ത പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​യി​രു​ന്നു. അ​വ​രു​ടെ ചു​ണ്ടി​ൽ ഒ​രു ചെ​റു​പു​ഞ്ചി​രി വി​ട​ർ​ത്തി അ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​നും ക്ഷേ​മ​ത്തി​നും​വേ​ണ്ടി ക​രു​ത​ലോ​ടെ ചേ​ർ​ത്തു​നി​ർ​ത്തു​ക എ​ന്ന​താ​ണ് അ​വ​ർ​ക്കു​വേ​ണ്ടി ന​മു​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും ചെ​റി​യ കാ​ര്യം. സ​ഹാ​യ ഹ​സ്​​തം ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ക്ഷേ​മ​ത്തി​നും ആ​വ​ശ്യ​മാ​യ നി​ര​വ​ധി ദൗ​ത്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​തെ​ന്നും അ​ലീ​ഷ മൂ​പ്പ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​സ്​​റ്റ​റി​െൻറ ആ​ഗോ​ള കോ​ർ​പ​റേ​റ്റ് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ദൗ​ത്യ​മാ​യ ആ​സ്​​റ്റ​ർ വ​ള​ൻ​റി​യേ​ഴ്​​സ്, 2017ൽ ​സ്ഥാ​പ​ന​ത്തി​െൻറ 30ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ആ​രം​ഭി​ച്ച​ത്. സ​ഹാ​യ​മാ​വ​ശ്യ​മു​ള്ള​വ​രെ​യും സ​ഹാ​യ​മേ​കാ​ൻ സ​ന്ന​ദ്ധ​രാ​യ​വ​രെ​യും ചേ​ർ​ത്തു​നി​ർ​ത്തു​ക എ​ന്ന ദൗ​ത്യ​മാ​ണ് ആ​സ്​​റ്റ​ർ വ​ള​ൻ​റി​യേ​ഴ്​​സ്​ നി​ർ​വ​ഹി​ക്കു​ന്ന​ത്. ആ​സ്​​റ്റ​ർ ഡി.​എം ഫൗ​ണ്ടേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ൽ, വി​വി​ധ പ​രി​പാ​ടി​ക​ളി​ലൂ​ടെ, ആ​ഗോ​ള​ത​ല​ത്തി​ൽ 30 ല​ക്ഷം ജീ​വി​ത​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധി​ച്ച പ​ദ്ധ​തി​ക്ക്​ നി​ല​വി​ൽ 27,000 ര​ജി​സ്​​റ്റ​ർ ചെ​യ്​​ത സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ണ്ട്. 2018 മാ​ർ​ച്ചി​ൽ ആ​സ്​​റ്റ​ർ വ​ള​ൻ​റി​യേ​ഴ്​​സ്​ തു​ട​ങ്ങി​യ 'സ്മൈ​ൽ' പ്രോ​ഗ്രാ​മി​െൻറ നാ​ലാ​മ​ത്തെ അ​ധ്യാ​യ​മാ​ണ് 'സ്മൈ​ൽ 4.0'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian PavilionAsterKidsCampHealth Wellness
News Summary - Aster's Health-Wellness Camp for Kids in the Indian Pavilion
Next Story