Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​രോ​ഗ്യ പ​രി​ച​ര​ണ...

ആ​രോ​ഗ്യ പ​രി​ച​ര​ണ രം​ഗ​ത്ത്​ 100 കോ​ടി ദി​ർ​ഹ​മി​ന്‍റെ പ​ദ്ധ​തി​ക​ളു​മാ​യി​ ആ​സ്റ്റ​ർ

text_fields
bookmark_border
ആ​രോ​ഗ്യ പ​രി​ച​ര​ണ രം​ഗ​ത്ത്​ 100 കോ​ടി ദി​ർ​ഹ​മി​ന്‍റെ പ​ദ്ധ​തി​ക​ളു​മാ​യി​ ആ​സ്റ്റ​ർ
cancel
camera_alt

വേ​ൾ​ഡ്​ ഹെ​ൽ​ത്ത്​ എ​ക്സ്​​പോ​യി​ൽ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​​കെ​യ​റി​ന്‍റെ പവലിയൻ ഉദ്​ഘാടനം സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ നി​ർ​വ​ഹി​ക്കു​ന്നു. ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും ഗ്രൂ​പ് സി.​ഇ.​ഒ​യു​മാ​യ അ​ലീ​ഷ മൂ​പ്പ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മീ​പം

ദു​ബൈ: ദു​ബൈ സാ​മ്പ​ത്തി​ക അ​ജ​ണ്ട (ഡി 33)​യെ പി​ന്തു​ണ​ച്ച് ലോ​കോ​ത്ത​ര ആ​രോ​ഗ്യ സം​ര​ക്ഷ​ണം യു.​എ.​ഇ​യി​ൽ പ്രാ​ദേ​ശി​ക​മാ​യി ല​ഭ്യ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​ർ 100 കോ​ടി ദി​ർ​ഹ​മി​ന്‍റെ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​തി​വ​ർ​ഷം 75 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ​ക്ക് സേ​വ​നം ന​ൽ​കു​ന്ന നി​ല​യി​ലാ​ണ് പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

യു.​എ.​ഇ കൂ​ടാ​തെ ആ​ശു​പ​ത്രി​ക​ൾ, ക്ലി​നി​ക്കു​ക​ൾ, ഫാ​ർ​മ​സി​ക​ൾ, ഡി​ജി​റ്റ​ൽ ഹെ​ൽ​ത്ത് എ​ന്നി​വ​യി​ലു​ട​നീ​ളം 250 ദ​ശ​ല​ക്ഷം യു.​എ​സ് ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ​ത്തി​ലൂ​ടെ സൗ​ദി അ​റേ​ബ്യ​യി​ലും വി​പു​ലീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ക​യാ​ണ്. ഓ​രോ സ​മൂ​ഹ​ത്തി​നും ഗു​ണ​നി​ല​വാ​ര​മു​ള്ള ആ​രോ​ഗ്യ സം​ര​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ക​ഴി​ഞ്ഞ നാ​ല് പ​തി​റ്റാ​ണ്ടു​ക​ളാ​യി ആ​സ്റ്റ​റി​നെ ന​യി​ക്കു​ന്ന​തെ​ന്ന് വി​പു​ലീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ച ആ​സ്റ്റ​ർ‍ ഡി.​എം ഹെ​ൽ‌​ത്ത് കെ​യ​ർ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ പ​റ​ഞ്ഞു. 100 കോ​ടി ദി​ർ​ഹ​മി​ന്‍റെ പ​ദ്ധ​തി​യി​ലൂ​ടെ ലോ​കോ​ത്ത​ര പ​രി​ച​ര​ണ മാ​ർ​ഗ​ങ്ങ​ൾ പ്രാ​ദേ​ശി​ക​മാ​യി ന​ൽ​കു​ക എ​ന്ന​താ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും ഗ്രൂ​പ് സി.​ഇ.​ഒ​യു​മാ​യ അ​ലീ​ഷ മൂ​പ്പ​ൻ പ​റ​ഞ്ഞു.

പു​തി​യ ആ​ശു​പ​ത്രി​ക​ൾ, മൂ​ന്ന് പു​തി​യ റോ​ബോ​ട്ടി​ക് സ​ർ​ജ​റി പ്ലാ​റ്റ്ഫോ​മു​ക​ൾ, 18 സൂ​പ്പ​ർ സ്പെ​ഷ​ലൈ​സ്ഡ് റോ​ബോ​ട്ടു​ക​ളെ കൊ​ണ്ടു​വ​രു​ന്ന നൂ​ത​ന റോ​ബോ​ട്ടി​ക് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ കേ​ന്ദ്രം, ഷാ​ർ​ജ​യി​ലെ ആ​ദ്യ​ത്തെ സ്വ​കാ​ര്യ മ​ൾ​ട്ടി-​ഓ​ർ​ഗ​ൻ ട്രാ​ൻ​സ്​​പ്ലാ​ന്‍റ്​ സെ​ന്‍റ​ർ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഇ​ത്​ കൂ​ടാ​തെ യു.​എ.​ഇ​യി​ൽ ര​ണ്ട് പു​തി​യ ആ​ശു​പ​ത്രി​ക​ൾ​ക്കൊ​പ്പം, ആ​സ്റ്റ​ർ അ​ൽ ഖി​സൈ​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ വി​പു​ലീ​ക​ര​ണ​വും പ​ദ്ധ​തി​യി​ലൂ​ടെ പൂ​ർ​ത്തി​യാ​ക്കും.

മെ​ഡ്കെ​യ​റി​ന്‍റെ മ​ൾ​ട്ടി-​ഓ​ർ​ഗ​ൻ ട്രാ​ൻ​സ്​​പ്ലാ​ന്‍റ്​ സെ​ന്‍റ​ർ ഷാ​ർ​ജ​യി​ൽ നി​ർ​മി​ക്കാ​നും അ​നു​മ​തി ല​ഭി​ച്ച​താ​യി അ​ലീ​ഷ മൂ​പ്പ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsastergulf news malayalamHealthcare Sector
News Summary - Aster with 1 billion dirhams worth of projects in the healthcare sector
Next Story