Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാജസ്ഥാനിലെ...

രാജസ്ഥാനിലെ സ്ത്രീശാക്​തീകരണ പ്രവർത്തനങ്ങളിൽ ആസ്റ്ററും സഹകരിക്കും

text_fields
bookmark_border
രാജസ്ഥാനിലെ സ്ത്രീശാക്​തീകരണ പ്രവർത്തനങ്ങളിൽ ആസ്റ്ററും സഹകരിക്കും
cancel
camera_alt

ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്കെ​യ​ര്‍ ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ അ​ലീ​ഷ മൂ​പ്പ​ന്‍ -  സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ റു​മാ ദേ​വി​

ദു​ബൈ: ഇ​ന്ത്യ​യി​ല്‍ വ​നി​ത​ക​ള്‍ക്ക് സ​മ്മാ​നി​ക്കു​ന്ന പ​ര​മോ​ന്ന​ത സി​വി​ലി​യ​ന്‍ ബ​ഹു​മ​തി​യാ​യ നാ​രി​ശ​ക്തി പു​ര​സ്കാ​ര ജേ​താ​വും ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​യു​മാ​യ റു​മാ ദേ​വി​യു​മാ​യി സ​ഹ​ക​രി​ച്ച്​ രാ​ജ​സ്ഥാ​നി​ലെ ബാ​ര്‍മ​റി​ലെ ഗ്രാ​മീ​ണ ജ​ന​ത​ക്ക് ആ​രോ​ഗ്യ പ​രി​ര​ക്ഷ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ ആ​സ്റ്റ​ര്‍ വ​ള​ന്റി​യേ​ഴ്സും പ്ര​വ​ര്‍ത്തി​ക്കു​മെ​ന്ന് ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്കെ​യ​ര്‍ ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ അ​ലീ​ഷ മൂ​പ്പ​ന്‍ അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ച ഈ ​പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ ബാ​ര്‍മ​ര്‍ ജി​ല്ല​യി​ലെ ഗ്രാ​മീ​ണ ജ​ന​ത​യ്ക്ക് പ്രാ​ഥ​മി​ക ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ എ​ളു​പ്പ​ത്തി​ല്‍ ല​ഭ്യ​മാ​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കും. സ്ത്രീ ​ശാ​ക്തീ​ക​ര​ണ ഉ​ദ്യ​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നും ആ​സ്റ്റ​ര്‍ വ​ള​ന്റി​യേ​ഴ്സ് റു​മാ ദേ​വി​യു​മാ​യി സ​ഹ​ക​രി​ക്കും.

മൊ​ബൈ​ല്‍ ക്ലി​നി​ക്, ബാ​ര്‍മ​റി​ലെ ഗ്രാ​മ​ങ്ങ​ളി​ല്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന, മെ​ഡി​ക്ക​ല്‍ നേ​ത്ര പ​രി​ശോ​ധ​ന, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സം, പ​രി​ശീ​ല​നം എ​ന്നി​വ ന​ട​പ്പാ​ക്കും. കു​ട്ടി​ക​ള്‍ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍, ശു​ചി​ത്വം, ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ല്‍, വി​വി​ധ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി​യ​വ​ക്കു പു​റ​മെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ​രി​ച​ര​ണ​ത്തി​ല്‍ ശ്ര​ദ്ധി​ക്കാ​നും അ​വ​രെ പ​ഠി​പ്പി​ക്കും. ഗ്രാ​മീ​ണ സ്ത്രീ​ക​ള്‍ക്ക് സ്വ​ന്ത​മാ​യി ഉ​പ​ജീ​വ​ന​മാ​ര്‍ഗം ക​ണ്ടെ​ത്തു​ന്ന​തി​ന് അ​വ​രെ പ്രാ​പ്ത​രാ​ക്കു​ന്ന നൈ​പു​ണ്യ​വി​ക​സ​ന പ​രി​ശീ​ല​ന​വും ഇ​തി​നു​ശേ​ഷം തു​ട​രും. ഗ്രാ​മീ​ണ ക​ര​കൗ​ശ​ല വി​ദ​ഗ്ധ​രാ​യ സ്ത്രീ​ക​ള്‍ക്ക് അ​വ​രു​ടെ വൈ​ദ​ഗ്ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​സം​സ്കൃ​ത വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ക്കാ​നും ഉ​ല്‍പ​ന്ന​ങ്ങ​ള്‍ വി​പ​ണ​നം ചെ​യ്യാ​നും ഈ ​ഉ​ദ്യ​മ​ങ്ങ​ള്‍ പി​ന്തു​ണ ന​ല്‍കും.

സ്ത്രീ​ക​ളെ കൂ​ടു​ത​ല്‍ ബോ​ധ​വ​ത്​​ക​രി​ക്കാ​നും അ​തു​വ​ഴി അ​വ​രെ​യും കു​ടും​ബ​ത്തെ​യും ന​ന്നാ​യി പ​രി​പാ​ലി​ക്കാ​ന്‍ പ്രാ​പ്ത​യാ​ക്കാ​നും ഇ​ത്ത​രം ഉ​ദ്യ​മ​ങ്ങ​ള്‍ ഉ​പ​ക​രി​ക്കു​മെ​ന്ന് അ​ലീ​ഷ മൂ​പ്പ​ന്‍ പ​റ​ഞ്ഞു. ഗ്രാ​മീ​ണ കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യം അ​വ​ഗ​ണി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ്. സ്വ​ന്തം ആ​രോ​ഗ്യ​ത്തി​ന് പ്ര​ത്യേ​കി​ച്ച് പ​രി​ഗ​ണ​ന​യൊ​ന്നും ന​ല്‍കേ​ണ്ട​തി​ല്ലെ​ന്ന ധാ​ര​ണ അ​വ​രു​ടെ മ​ന​സ്സി​ല്‍ ഉ​റ​ച്ചു​പോ​യി​ട്ടു​ണ്ട്. 59 ശ​ത​മാ​നം സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളു​ള്ള സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ല്‍ സ്ത്രീ​ക​ളു​ടെ ശാ​ക്തീ​ക​ര​ണം ആ​രം​ഭി​ക്കേ​ണ്ട​ത് അ​വ​രു​ടെ സ്വ​ന്തം ആ​രോ​ഗ്യം കൈ​കാ​ര്യം ചെ​യ്യാ​ന്‍ പ്രാ​പ്ത​രാ​ക്കു​ന്ന​തി​ലൂ​ടെ​യാ​ണെ​ന്ന്​ ആ​സ്റ്റ​ർ വി​ശ്വ​സി​ക്കു​ന്നു. അ​തി​ലൂ​ടെ അ​വ​ര്‍ക്ക് സ്വ​യം അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കാ​നും കു​ടും​ബ​ങ്ങ​ള്‍ക്ക് മി​ക​ച്ച രീ​തി​യി​ല്‍ പി​ന്തു​ണ ന​ല്‍കാ​നും സാ​ധി​ക്കു​മെ​ന്നും അ​ലീ​ഷ മൂ​പ്പ​ന്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women's empowerment activities
News Summary - Aster will also be involved in women's empowerment activities in Rajasthan
Next Story