Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രമേഹ ബോധവത്കരണവും...

പ്രമേഹ ബോധവത്കരണവും പരിശോധനയുമായി ആസ്​റ്റര്‍ വളൻറിയേഴ്​സ്​

text_fields
bookmark_border
പ്രമേഹ ബോധവത്കരണവും പരിശോധനയുമായി ആസ്​റ്റര്‍ വളൻറിയേഴ്​സ്​
cancel
camera_alt

ഡോ. ആസാദ് മൂപ്പന്‍

ദുബൈ: പ്രമേഹത്തെക്കുറിച്ച് അവബോധം സൃഷ്​ടിക്കുന്നതിനും രോഗം നേരത്തേ കണ്ടെത്തുന്നതിന്​ അവസരമൊരുക്കാനും ലക്ഷ്യമിട്ട് ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറി​െൻറ സി.എസ്.ആര്‍ മുഖമായ ആസ്​റ്റര്‍ വളൻറിയേഴ്​സ്​ അബ്ബോട്ട്, ആസ്​റ്റര്‍ ഹോസ്പിറ്റല്‍സ് ആൻഡ്​ ക്ലിനിക്ക്‌സ്, മെഡ്‌കെയര്‍ ഹോസ്പിറ്റല്‍സ് ആൻഡ്​ മെഡിക്കല്‍ സെൻററുകള്‍ എന്നിവയുമായി സഹകരിച്ച് പ്രമേഹബോധവത്കരണ വാരാചരണം തുടങ്ങി.

ഇതി​െൻറ ഭാഗമായി യു.എ.ഇയിലെ ആസ്​റ്റര്‍ ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍, മെഡ്‌കെയര്‍ ഹോസ്പിറ്റല്‍സ്, മെഡിക്കല്‍ സെൻററുകള്‍ എന്നിവിടങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് സൗജന്യമായി പ്രമേഹത്തിനുള്ള എച്ച്​.ബി.എ1 സി പരിശോധനകള്‍ ലഭ്യമാക്കും. രണ്ടു​ ദശലക്ഷം ദിർഹം മൂല്യമുള്ള 9000 സൗജന്യ പ്രമേഹപരിശോധനകളാണ്​ ലക്ഷ്യമിടുന്നത്​. രണ്ടുമൂന്ന് മാസത്തെ ശരാശരി ചരിത്രം പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള ദീര്‍ഘകാല രക്ത-പഞ്ചസാര നിയന്ത്രണത്തി​െൻറ വ്യക്തമായ സൂചന നല്‍കുന്ന പരിശോധനയാണ് എച്ച്​.ബി.എ1 സി. അഞ്ചില്‍ ഒരാള്‍ക്ക​ു മാത്രമേ പ്രമേഹത്തിെൻറ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.

മഹാമാരിയുടെ സാഹചര്യത്തില്‍ പ്രമേഹരോഗമുള്ളവര്‍ക്ക് കോവിഡ്-19 ബാധിച്ചാല്‍ അപായസാധ്യത കൂടുതലായതിനാല്‍ നേരത്തേ പ്രമേഹത്തെ തിരിച്ചറിയുന്നതും നിയന്ത്രിക്കുന്നതും ഏറെ നിര്‍ണായകമാണ്. പ്രമേഹം പ്രായമായവരെയും ദോഷകരമായ ജീവിതശൈലിയിലുള്ളവരെയും മാത്രമേ ബാധിക്കുകയുള്ളൂ എന്ന തെറ്റിദ്ധാരണ നിലവിലുണ്ട്. ആസ്​റ്റര്‍ വളൻറിയേഴ്​സ്​ ടീം സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന ഈ ബോധവത്കരണത്തിലൂടെ ഇവ തെറ്റായ ധാരണകളാണെന്ന് ബോധ്യപ്പെടുത്തുകയും രാജ്യത്ത് താമസിക്കുന്നവര്‍ക്ക് കഴിയുന്നത്ര സൗജന്യ പരിശോധനകള്‍ നടത്തുകയും ചെയ്യും. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ ഭേദം രോഗം വരാതെ സൂക്ഷിക്കലാണെന്ന്​ ജനങ്ങളെ ബോധ്യപ്പെടുത്താനാണ്​ ഈ സംരംഭമെന്ന്​ ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്​ ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കോവിഡ്-19 മൂലമുള്ള മരണങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് പ്രമേഹരോഗികളിലാണ്​. അതിനാൽ, ഈ മഹാമാരിയുടെ സമയത്ത് നമ്മുടെ ആരോഗ്യത്തെ പരിപാലിക്കാനാവശ്യമായ മുന്‍കരുതല്‍ നടപടികളുടെ പ്രാധാന്യം വർധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക പ്രമേഹദിനത്തി​െൻറ ഭാഗമായാണ്​ ബോധവത്​കരണ വാരാചരണം നടത്തുന്നത്​. www.astervolunteers.com എന്ന സെറ്റില്‍ രജിസ്​റ്റര്‍ ചെയ്തുകൊണ്ട് ടെസ്​റ്റ്​ പൂര്‍ത്തിയാക്കാന്‍ ഏറ്റവും അടുത്തുള്ള നിയുക്ത കേന്ദ്രം തിരഞ്ഞെടുക്കാന്‍ സാധിക്കും. ഒരാഴ്ച നീളുന്ന ഉദ്യമത്തില്‍ എല്ലാ ദിവസവും പരിശോധന നടത്തും. ഫലങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ ഇ-മെയില്‍ അല്ലെങ്കില്‍ എസ്.എം.എസ് വഴി കൈമാറും. ഫലം ലഭിച്ച് ആവശ്യമെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സ്വയംതന്നെ കണ്‍സൽ​ട്ടേഷന് ബുക്ക് ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiabetesAster Volunteers
Next Story