ആഫ്രിക്കയിലേക്ക് ആസ്റ്റർ വളന്റിയേഴ്സിന്റെ മൊബൈൽ മെഡിക്കൽ യൂനിറ്റുകൾ
text_fieldsആസ്റ്റർ വളന്റിയേഴ്സിന്റെ മൊബൈൽ മെഡിക്കൽ യൂനിറ്റ് ഡോ. ആസാദ് മൂപ്പൻ, ഡോ. അഫ്ലോദിസ് കഗബ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു
ദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ആഗോള സി.എസ്.ആർ വിഭാഗമായ ആസ്റ്റർ വളൻറിയേഴ്സ് റുവാണ്ടയിലും യുഗാണ്ടയിലും പ്രവർത്തിക്കാൻ ഒരുക്കിയ മൊബൈൽ മെഡിക്കൽ യൂനിറ്റുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ദുബൈ ബിസിനസ് ബേയിലെ താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ഹെൽത്ത് ഡെവലപ്മെന്റ് ഇനിഷ്യേറ്റിവ്-റുവാണ്ട (എച്ച്.ഡി.ഐ) എക്സിക്യുട്ടിവ് ഡയറക്ടർ ഡോ. അഫ്ലോദിസ് കഗബ എന്നിവർ ചേർന്നാണ് പുതിയ മൊബൈൽ ക്ലിനിക്കുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എക്സിക്യുട്ടിവ് ഡയറക്ടറും, ഗവേണൻസ് ആൻഡ് കോർപറേറ്റ് അഫയേഴ്സ് ഗ്രൂപ് ഹെഡുമായ ടി.ജെ. വിൽസൺ, ബിഗ് ഹാർട്ട് ഫൗണ്ടേഷൻ പ്രതിനിധികൾ, മറ്റു വിശിഷ്ടാതിഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ആസ്റ്റർ ഡി.എം ഹെൽത്ത് കെയറും എച്ച്.ഡി.ഐയും തമ്മിൽ കിഴക്കനാഫ്രിക്കയിലെ ആരോഗ്യ മേഖലയിൽ പങ്കാളിത്തം ഉറപ്പാക്കാൻ ധാരണപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തു. സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക്കുകൾ വിദൂര പ്രദേശങ്ങളിലും ഉൾഭാഗങ്ങളിലുമുള്ള ജനങ്ങൾക്ക് സൗജന്യ പ്രാഥമിക ആരോഗ്യ സേവനങ്ങൾ നൽകും. ഓരോ യൂനിറ്റിലും കൺസൾട്ടേഷൻ മുറികൾ, മിനി ലബോറട്ടറികൾ, മരുന്നു വിതരണ സൗകര്യങ്ങൾ, ആരോഗ്യ വിദ്യാഭ്യാസ ഇടങ്ങൾ, അണുബാധ നിയന്ത്രണ സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 64ാമത്തെയും 65ാമത്തെയും എ.വി.എം.എം.എസ് യൂനിറ്റുകൾ ആരംഭിച്ചുകൊണ്ട് റുവാണ്ടയിലേക്കും യുഗാണ്ടയിലേക്കും സേവനം വ്യാപിപ്പിക്കുന്നതിൽ അഭിമാനിക്കുന്നെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആസ്റ്ററിന്റെ സുപ്രധാന സി.എസ്.ആർ ഉദ്യമങ്ങളിലൊന്നാണ് ആസ്റ്റർ വോളണ്ടിയേഴ്സ് മൊബൈൽ മെഡിക്കൽ സർവീസസ്. മുതൽ ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ആസ്റ്റർ വളന്റിയേഴ്സിന്റെ മൊബൈൽ മെഡിക്കൽ യൂനിറ്റുകൾ വഴി 24 ലക്ഷത്തിലധികം വ്യക്തികൾക്ക് ചികിത്സ ലഭ്യമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

